ഇടുക്കി: കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പ്രസ്‌താവന യുമായി ഇടുക്കി മുൻ എംപിയും അഭിഭാഷകനുമായ ജോയ്‌സ് ജോർജ്. അവിവാഹിതനായ രാഹുലിനെ ശ്രദ്ധിക്കണം എന്നും, രാഹുൽ പെൺകുട്ടികളുടെ കോളേജുകളിൽ മാത്രമാണ് പോകുന്നതെന്നും ജോയ്സ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധി എറണാകുളം സെന്റ് തെരേസാസ് കോളേജിലെത്തി വിദ്യാർഥികളുമായി സംവദിച്ചിരുന്നു. ഇതിനിടെ ജാപ്പനീസ് ആയോധന കലയായ ഐക്കിഡോയുടെ അടിസ്ഥാന തത്വങ്ങൾ പറഞ്ഞ് തരുമോ എന്ന് ഒരു വിദ്യാർഥിനി രാഹുലിനോട് ചോദിച്ചിരുന്നു. ആവശ്യം സ്വീകരിച്ച രാഹുൽ വിവരങ്ങൾ പങ്കുവയ്‌ക്കുകയും ചെയ്‌തു. ഇത് എടത്ത്്പറഞ്ഞായിരുന്നു ജോയ്സ് അപകീർത്തികരമായ പരാമർശം നടത്തിയത്. ഇതിന എതിരെപ്രതിഷേധം ശക്തമാകുന്നു. Mm മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കിടെയാണ് ജോയ്സ് രാഹുലിനെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയത്.