ജോജുവിന്റെ കാർ തകർത്ത കേസ്: കോൺഗ്രസ്‌ നേതാക്കൾ ഇന്ന് കീഴടങ്ങും

കൊച്ചി: വൈറ്റിലയിലെ വഴിതടയൽ സമരത്തിനിടെ നടൻ ജോജുവിന്റെ കാർ തകർത്ത കേസിൽ കോൺഗ്രസ്‌ നേതാക്കൾ ഇന്ന് പൊലീസിന് മുന്നിൽ കീഴടങ്ങും. മുൻ മേയർ ടോണി ചമ്മിണിയുൾപ്പെടെ ആറു പേർ വൈകുന്നേരത്തോടെ മരട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുമെന്ന് ഡി സി സി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ് അറിയിച്ചു.

ജോജുവിനെ പിന്തുണച്ച് ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും പ്രതിപക്ഷ നേതാവിന് കത്തയച്ചു. ഇന്ധനവില വര്‍ധനവിനെതിരെ വൈറ്റിലയിൽ കോണ്‍ഗ്രസുകാര്‍ സംഘടിപ്പിച്ച വഴിതടയൽ സമരത്തിനെ ജോജു ജോര്‍ജ് ചോദ്യം ചെയ്തതിരുന്നു. തുടർന്ന് കോൺ​ഗ്രസ് പ്രവർത്തകർ ജോജുവിനെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും അദ്ദേഹത്തിൻറെ വാഹനം തകർക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് നേരത്തെ രണ്ടുപേരെ അറസ്റ്റു ചെയ്തിരുന്നു.