കൊച്ചി: സോളാര്‍ക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം . മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണങ്ങള്‍ പരിശോധിക്കും. ജസ്‌റ്റിസ് വി.കെ മോഹനനെ കമ്മീഷന്‍ അധ്യക്ഷനായി നിയമിക്കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയുടെ ശബ്ദരേഖ, സരിത്തിന്റെ കത്ത്, സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊഴി എന്നിവ കമ്മീഷന്‍ പരിഗണിക്കും. തെരഞ്ഞെടുപ്പ് സാഹചര്യമായതിനാല്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. അനുമതി ലഭിച്ച ശേഷം സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കും.
ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്‌റ്റര്‍ ചെയ്‌തതിന് പിറകെയാണ് സര്‍ക്കാര്‍ തീരുമാനം എന്നതാണ് ശ്രദ്ധേയം. തെറ്റായ മൊഴി നല്‍കാന്‍ പ്രതികള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തിയോ , ഇതില്‍ ഗൂഢാലോചന ഉണ്ടോ, ഉണ്ടെങ്കില്‍ ഇതില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെ ഇവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും.