കുവൈത്ത് സിറ്റി: ഹവല്ലി ഗവര്‍ണറേറ്റിലെ ജ്യൂസ് ഷോപ്പുകളിലും റെസ്റ്റോറന്റുകളിലും അധികൃതരുടെ പരിശോധന. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാകാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫരാജ് അല്‍ സൂബിയുടെ നിര്‍ദ്ദേശാനുസരണമായിരുന്നു പരിശോധന.പ്രദേശത്തെ ചില ജ്യൂസ് ഷോപ്പുകളും റെസ്റ്റോറന്റുകളും ചട്ടങ്ങള്‍ ലംഘിച്ചതായ പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലായിരുന്നു ഇത്. ഭാഗിക കർഫ്യൂ കാലയളവിൽ ഉപയോക്താക്കൾക്ക് സാധനങ്ങൾ നേരിട്ട് വിൽക്കുകുന്നതായി പരാതിയിൽ പറഞ്ഞിരുന്നു.
റസ്റ്റോറൻറ്, ജ്യൂസ് ഷോപ്പുകൾ ഉൾപ്പെടെ അഞ്ച് സ്ഥാപനങ്ങൾക്കെതിരെ നിയമലംഘനത്തിന് നടപടി സ്വീകരിച്ചു. ആഭ്യന്തര മന്ത്രാലയഠ ഹവാലി മുനിസിപ്പാലിറ്റിയുടെ എമർജൻസി ടീമുമായി ഏകോപിപ്പിച്ച് ആണ് കാമ്പയിൻ നടത്തിയത്.
.