കേരളത്തിൽ കാൻസർ രോഗികൾ കൂടുന്നു. ജ്യോതിദാസിന്റെ കുറിപ്പ് 

0
16

ക്യാൻസർ ഇന്ന് മലയാളിയെ കാർന്നു തിന്നുന്ന അസുഖമായി മാറിയിരിക്കുന്നു.! ‘സാന്ത്വനം കുവൈറ്റ്’‌ ന്റെ സ്ഥിതിവിവരക്കണക്കു പ്രകാരം ഇപ്പോൾ കേരളത്തിൽ രോഗികൾ ആകുന്ന പത്തിൽ മൂന്നുപേരുടേയും അസുഖം ക്യാൻസർ ആണു.!!

2019 ൽ കേരളത്തിലെമ്പാടുമായി ‘സാന്ത്വനം കുവൈറ്റ്’‌ സഹായിച്ച 1173 രോഗികളിൽ 336 പേർ ക്യാൻസർ രോഗബാധിതർ ആയിരുന്നു. അതായത്‌ മൊത്തം രോഗികളുടെ 29% പേർ ക്യാൻസർ രോഗികൾ ആണു, ചുരുക്കത്തിൽ‌ 10 ൽ 3 പേരുടേയും അസുഖമായി ക്യാൻസർ മാറിയിരിക്കുന്നു കേരളത്തിൽ.!!!

2018 ൽ ക്യാൻസർ രോഗത്തിന്റെ നിരക്ക്‌ 23% ആയിരുന്നതാണു 1 വർഷം കൊണ്ട്‌ 29% ആയി വർദ്ധിച്ചിരിക്കുന്നത്‌ എന്നത്‌ ഞെട്ടിക്കുന്നതാണു.!!! അടുത്തകാലം വരെ വൃക്കരോഗമായിരുന്നു അതിവേഗത്തിൽ കേരളത്തിൽ വ്യാപിച്ചുകൊണ്ടിരുന്നത്‌, എന്നാൽ ഇന്ന് ക്യാൻസർ വൃക്കരോഗത്തെ മറികടക്കുകയാണു.!

ആരോഗ്യപ്രവർത്തകരുടേയും ബന്ധപ്പെട്ട അധികാരികളുടേയും ഒപ്പം ഗവേഷകരുടേയും അടിയന്തിര ശ്രദ്ധ പതിയേണ്ട വിഷയമായി ഈ ഞെട്ടിക്കുന്ന ക്യാൻസർ വ്യാപനം കേരളത്തിൽ മാറിയിരിക്കുന്നു.! ഈ ക്യാൻസർ ദിനത്തിൽ “ക്യാൻസറും കേരളവും” എന്ന വിഷയത്തിൽ കൂടുതൽ ഗൗരവതരമായ ഇടപെടലുകളും പഠനങ്ങളും ഉണ്ടാകുമെന്ന് നമുക്ക്‌ പ്രത്യാശിക്കാം.!!