ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് കെ.കെ രമ നിയമസഭയിൽ

0
46

തിരുവനന്തപുരം: ആർഎംപി സ്ഥാപക നേതാവും ഭർത്താവുമായ ടിപി ചന്ദ്രശേഖരനെ ചിത്രമുള്ള ബാഡ്ജ് ധരിച്ചാണ് വടകര എംഎൽഎ കെ കെ രമ നിയമസഭയിൽ എത്തിയത്. കോൺഗ്രസ് പിന്തുണയോടെ  മത്സരിച്ച രമ 7491 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് എൽഡിഎഫ് സ്ഥാനാർത്ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയാണ് ആദ്യമായി സഭയിലേക്ക് എത്തുന്നത്.

15-ാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിൽ കെ.കെ രമ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു.  നിയമസഭയിൽ സ്വതന്ത്ര ബ്ലോക്കായി ഇരിക്കുമെന്നും വിഷയാതിഷ്ഠിത നിലപാടായിരിക്കും സ്വീകരിക്കുകയെന്നുമായിരുന്നു സമ്മേളനത്തിന് മുൻപായി എംഎൽഎയുടെ പ്രതികരണം.