കോൺഗ്രസ് സാധ്യതാപട്ടികയിൽ വടകര സീറ്റ് ആർഎംപി നേതാവ് കെകെ രമയ്ക്ക്

0
31

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ സാധ്യത പട്ടിക തയ്യാർ. പട്ടികയിൽ ആർഎംപി നേതാവ് കെകെ രമയുടെ പേര് ഡിസിസി നിർദേശിച്ചതായി സൂചന . വടകര സീറ്റില്‍ കെ.കെ രമയെ മത്സരിപ്പിക്കണമെന്ന ശിപാര്‍ശയാണ് ജില്ലാ നേതൃത്വം കെ.പി.സി.സിക്ക് മുന്നിൽ വയ്ക്കുക എന്നാണ് പുറത്തുവരുന്ന വിവരം.

കൊയിലാണ്ടിയില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെ കൂടാതെ ഡിസിസി പ്രസിഡന്‍റ് യു. രാജീവന്‍ മാസ്റ്ററുടെ, എന്‍. സുബ്രഹ്മണ്യൻ എന്നിവരുടെ പേരും കൊയിലാണ്ടി ലിസ്റ്റിലുണ്ട്. കോഴിക്കോട് നോര്‍ത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്തിന്‍റെയും വിദ്യാ ബാലക്യഷ്ണന്‍റെയും പേരുകളുണ്ട്. നാദാപുരത്ത് കെ. പ്രവീണ്‍ കുമാറിന്‍റെ പേര് മാത്രമേയുള്ളൂ. എലത്തൂരില്‍ നിജേഷ് അരവിന്ദ്, ദിനേഷ് മണി എന്നിവരെ ഉള്‍പ്പെടുത്തി. കെ.എം ഗംഗേഷ്, ഉഷാദേവി ടീച്ചര്‍ എന്നീ പേരുകളാണ് ബേപ്പൂരിന്‍റെ ലിസ്റ്റിലുള്ളത്.