ലീഡ് നിലയിലും താരമായി ടീച്ചറമ്മ

0
20

കണ്ണൂർ : സിപിഎമ്മിലെ സ്റ്റാർ സ്ഥാനാർഥി മന്ത്രി കെ കെ ശൈലജ ലീഡ് നിലയിലും താരം തന്നെ. 61000 കടന്നു ടീച്ചറമ്മയുടെ ലീഡ് നില. വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ മട്ടന്നൂരിൽ കെ കെ ഷൈലജ മുന്നില്‍ത്തന്നെയാണ്.

കേരളം ജയിച്ചു, ആ ജയം വീട്ടിലിരുന്നു കാണുന്നു. കൊവിഡ് മാനദണ്ഡങ്ങൾ മറക്കരുത് എന്ന് എല്ലാവരോടും ഒരുവട്ടം കൂടി ഓർമ്മിപ്പിക്കുന്നു.ഇടതുപക്ഷത്തെ നെഞ്ചേറ്റിയ എല്ലാവർക്കും അഭിവാദ്യങ്ങൾ…’- എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. 2016ല്‍ കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ നിന്നുമാണ് കെ കെ ശൈലജ വിജയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻറെ ലീഡ് നിലയും അരലക്ഷത്തോളമെത്തി. ഇനിയുള്ള മത്സരം ആർക്കാവും ഏറ്റവും ഉയർന്ന ലീഡ് എന്നായിരിക്കും.

പയ്യന്നൂർ കല്യാശ്ശേരി മണ്ഡലങ്ങളിൽ നാൽപ്പ തിനായിരത്തിനു മുകളിൽ  എൽഡിഎഫ് സ്ഥാനാർഥികൾക്ക് ലീഡ് ഉണ്ട്.