കോവിഡ് മഹാമാരി സംസ്ഥാനത്ത് സൃഷ്ടിച്ച ആരോഗ്യ സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കു ഇടയിലാണ് രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇലൂടെ കടന്നുപോകുമ്പോഴും പൊതുജനാരോഗ്യം ഒന്നാമത് എന്ന നയമാണ് സർക്കാർ ഉയർത്തിപ്പിടിച്ചത്. പ്രവാസികൾ ഉൾപ്പെടെ സംസ്ഥാനത്തെ ഓരോരുത്തർക്കും സംരക്ഷണം ഉറപ്പുവരുത്തുന്ന ബജറ്റിലെ പ്രഖ്യാപനങ്ങൾ തീർത്തും ശ്ലാഘനീയമാണ് എന്ന് ഐ എം സി സി ജി സി സി ചെയർമാൻ സത്താർ കുന്നിൽ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജനക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് പ്രഖ്യാപനമാണ് സർക്കാർ ബജറ്റിലൂടെ നടത്തിയത്. പ്രതിസന്ധിഘട്ടത്തിൽ കടമെടുത്തായാലും വികസനപ്ര്വർത്തനങ്ങൾ നടപ്പാക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണവേളയിൽ പറഞ്ഞത് സർക്കാർ ജന പക്ഷത്താണ് എന്നതിനുള്ള തെളിവാണെന്നും സത്താർ കുന്നിൽ പറഞ്ഞു.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും പുതിയ നികുതി നിര്‍ദേശങ്ങള്‍ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല എന്നതും തീർത്തും സ്വാഗതാർഹമാണ് .
എന്നും പ്രവാസി ക്ഷേമം മുൻനിർത്തി പ്രവർത്തിച്ചിട്ടുള്ള എൽഡിഎഫ് സർക്കാർ, പ്രതിസന്ധിക്കിടയിലും പ്രവാസികൾക്ക് കൈത്താങ്ങ് ആവുകയാണ്.കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികളെ ചേർത്തുനിർത്തുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ അവതരിപ്പിച്ചത്. നോര്‍ക്ക സെല്‍ഫ് എംപ്ലോയ്‌മെന്റ് സ്‌കീം വഴി കുറഞ്ഞ പലിശയോടെ 1000 കോടി രൂപ അനുവദിക്കുന്നതിനുള്ള പ്രഖ്യാപനവും, വായ്പ പലിശ ഇളവ് നല്‍കുന്നതിന് 25 കോടി രൂപയും എന്ന പ്രഖ്യാപനം പ്രവാസികൾക്ക് ഏറെ ആശ്വാസകരമാണ് എന്നും അദ്ദേഹം പറഞ്ഞു. 8000 കോടി രൂപ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുമെന്ന പ്രഖ്യാപനം നിലവിലെ സാഹചര്യത്തിൽ സാധാരണക്കാരായ ലക്ഷക്കണക്കിന് പേർക്ക് ഏറെ ആശ്വാസകരമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.