നേമത്ത് ചിത്രം തെളിയുന്നു, കെ മുരളീധരൻ സ്ഥാനാർഥിയാവുമെന്ന് സൂചന; കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ കെ മുരളീധരൻ സ്ഥാനാർഥിയാവുമെന്ന് സൂചന നൽകി മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. താൻ നേമത്ത് മത്സരിക്കില്ലെന്ന് ഉമ്മൻചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക  ഇന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഉമ്മൻചാണ്ടി  പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കും. നേമത്ത് സ്ഥാനാർഥി ആകുന്നതും ആയി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിനാൽ ഹൈക്കമാൻഡ് കെ. മുരളീധരനെ ഇന്നലെ വൈകിട്ട് ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. അതേസമയം ആദ്യം കൊല്ലത്ത് ബിന്ദുകൃഷ്ണ ക്ക് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് അണികളുടെ പ്രതിഷേധം ഫലം കണ്ടു. കൊല്ലത്ത് സീറ്റ് നൽകുമെന്ന് ഉറപ്പു ലഭിച്ചതായി ബിന്ദു കൃഷ്ണ പറഞ്ഞു. പി സി വിഷ്ണുനാഥിന് കുണ്ടറ സീറ്റ് നൽകാനാണ് സാധ്യത. തൃപ്പൂണിത്തുറയില്‍ കെ.ബാബു തന്നെ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. വട്ടിയൂര്‍ക്കാവില്‍ കെ.പി അനില്‍കുമാറും മത്സരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.