ദുബൈയിൽ കുടുങ്ങിപ്പോയവരെ തിരികെ കൊണ്ട് വരുമെന്ന് കേന്ദ്ര സർക്കാർ

0
12
Murasleedharan

ഡൽഹി: സൗദി, കുവൈത്ത്  എന്നീ രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങൾ കാരണം ദുബൈയിൽപ്പെട്ട് പോയവരെ തിരികെ നാട്ടിൽ കൊണ്ട് വരുമെന്ന് കേന്ദ്ര സർക്കാർ. തിരിച്ച് വരാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ കൗൺസിലേറ്റുമായി ബന്ധപ്പെടണം എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളിധരൻ പറഞ്ഞു. ഇതുസംബന്ധിച്ച് സൗദി, കുവെത്ത്  സ്ഥാനപതിമാരുമാകി ചർച്ച നടത്തുന്നതായും അദ്ദേഹം പറഞ്ഞു.. നേരിട്ടും അല്ലാതെയും നിരവധി പേർ ഇതുമായി ബന്ധപ്പെട്ട് പരാതികൾ നൽകിയതായും കേന്ദ്രര മന്ത്രി പറഞ്ഞു.  ഈ വിഷയത്തിൽ അടിയന്തിര നടപടികൾക്ക് വിദേശകാര്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കുടുങ്ങിയ ആളുകൾ എത്രയും വേഗം അബുദബി എംബസി, ദുബായ് കോൺസുലേറ്റ് എന്നിവയുമായി ബന്ധപ്പെടേണ്ടതാണ്.  മടങ്ങി വരാൻ ആഗ്രഹിക്കുന്നവർക്കും  ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കാനാണ് നിർദേശം നൽകിയിട്ടുള്ളത് എന്നും അദ്ദേേഹം വ്യക്തമാക്കി.  യാത്രാ നിയന്ത്രണം നീക്കുന്നത് സംബന്ധിച്ച് സൗദി, കുവൈത്ത് എന്നീ രാജ്യങ്ങൾ ഔദ്യോഗികമായി അറിയിപ്പ് നൽകുന്നത് വരെ ഈ രാജ്യങ്ങളിലേക്കുള്ള യാത്ര സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ ഏവരും തയ്യാറാകണമെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചു.

യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരിൽ  അര്‍ഹതപെട്ടവർക്ക് സ്വദേശത്തേക്ക് മടങ്ങാൻ സൗജന്യ ടിക്കറ്റ് നൽകുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നേരത്തെ അറിയിച്ചിരുന്നു.