കെ-റെയിൽ കേരളത്തിന് ഒഴിവാക്കാനാകാത്ത പദ്ധതിയെന്ന് മുഖ്യമന്ത്രി

0
20
Pinarayi
Pinarayi

കേരളത്തിന് ഒഴിവാക്കാനാകാത്ത പദ്ധതിയാണ് കെ-റെയിൽ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾ ദുരീകരിക്കും. എംപിമാരുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.എന്നാൽ കെ-റെയിൽ പ്രായോഗികമല്ലാത്ത പദ്ധതിയാണെന്നും ആയിരത്തിലധികം കുടുംബങ്ങളെ കുടിയിറക്കുന്ന പദ്ധതി കേരളത്തിന്റെ പരിസ്ഥിതി സന്തുലനം തകർക്കുമെന്നും യുഡിഎഫ് എംപിമാർ നിലപാട് വ്യക്തമാക്കി.

മുടങ്ങിക്കിടക്കുന്ന മറ്റു പദ്ധതികൾക്ക് പ്രാധാന്യം നൽകാതെ കെ-റെയിൽ നടപ്പിലാക്കാൻ സർക്കാർ കാണിക്കുന്ന തിരക്ക് ദുരൂഹത നിറയ്ക്കുന്നതാണെന്നും യുഡിഎഫ് എംപിമാർ വ്യക്തമാക്കി.