കുവൈത്ത് സിറ്റി: കുവൈത്തിലെ അഞ്ചു ബാങ്കുകൾ ഉപഭോക്താക്കൾക്കായി “ആപ്പിൾ പേ” സേവനം ആരംഭിക്കാൻ പോകുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു . വരുന്ന ഡിസംബർ 6 ന് ആയിരിക്കും ഇത് ലോഞ്ച് ചെയ്യുക. മൂന്ന് പരമ്പരാഗത ബാങ്കുകളും ഇസ്ലാമിക നിയമമനുസരിച്ച് പ്രവർത്തിക്കുന്ന രണ്ട് ബാങ്കുകളും ഇതിൽ ഉൾപ്പെടും.
അതേസമയം, ഈ ലോഞ്ച് ദിനത്തിൽ സേവനം ആക്ടിവേറ്റ് ചെയ്യാൻ കഴിയാത്ത ബാങ്കുകൾ ആപ്പിൾ പേ പേയ്‌മെന്റുകൾ പിന്തുണയ്‌ക്കുന്ന സിസ്റ്റങ്ങൾ കോൺഫിഗർ ചെയ്‌തയുടൻ സേവനം ആരംഭിക്കുന്നതായിരിക്കും