കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശാനുസരണം, ഈ അധ്യയന വർഷത്തിന്റെ അവസാനത്തോടെ 1,875 പ്രവാസി അധ്യാപകരെ പിരിച്ചുവിടും.ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇത് റിപ്പോർട്ട് ചെയ്തത്. പൊതുവിദ്യാഭ്യാസ മേഖല തയ്യാറാക്കിയ സ്പെഷ്യലൈസേഷനുകളിൽ ലഭ്യമായ സ്വദേശി അധ്യാപകരുടെ സ്ഥിതിവിവര കണക്കുകൾ അധികാരികൾ പൂർത്തിയാക്കിയതായാണ്റിപ്പോർട്ടിൽ പറയുന്നത്. ഒരോ വിദ്യാഭ്യാസം മേഖലയിലും സ്വദേശി അധ്യാപകരെ മാറ്റി നിയമിക്കേണ്ട പദ്ധതി തയ്യാറാക്കി.25 ശതമാനമോ അതിൽ താഴെയോ പ്രവാസി അധ്യാപകരുള്ള സ്‌പെഷ്യലൈസേഷനുകളിൽ എല്ലാ പ്രവാസി അധ്യാപകരുടെയും സേവനം അവസാനിപ്പിക്കും.