കടയ്ക്കാവൂര്‍ പോക്സോ കേസ്; അമ്മയ്ക്ക് ജാമ്യം.

0
32

കൊച്ചി: കടയ്ക്കാവൂര്‍ പോക്സോ കേസില്‍ കുട്ടിയുടെ അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും, പിതാവിന്‍റെ സമ്മര്‍ദം മൂലമാണ് പതിനാല് വയസുകാരനായ മകന്‍ മൊഴി നല്‍കിയതുമെന്ന അമ്മയുടെ വാദം കോടതി അംഗീകരിച്ചു. തിരുവനന്തപുരം പോക്‌സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

അതൊരു വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണം എന്നും കോടതി നിർദ്ദേശം നൽകി.
കേസില്‍ വളരെ പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കണം. കുട്ടിയുടെ ആരോഗ്യ സ്ഥിതി മെഡിക്കല്‍ ബോര്‍ഡിനെ വെച്ച് പരിശോധിക്കണം. അതുവരെ കുട്ടിയുടെ സംരക്ഷണം കൃത്യമായ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി.