ഓണം ബക്രീദ്  സൗഹൃദ സംഗമം സംഘടിപ്പിച്ചു. 

0
24
ത്രിശ്ശൂർ ജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ പ്രവാസി കൂട്ടായ്മയായ സ്പർശം കുവൈത്ത് സംഘടിപ്പിച്ച പൂവിളിയും പെരുന്നാൾനിലാവും എന്ന ഓണം ബക്രീദ്  സൗഹൃദ സംഗമം 2019 സെപ്തംബർ 27 അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായി ആഘോഷിച്ചു   കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് PK ബഷീർ മുഖ്യാഥിതിയ ചടങ്ങിൽ കുവൈത്തിലെ സാമൂഹ്യ സാംസ്ക്കാരിക മാധ്യമ പ്രവർത്തകനായ സത്താർ കുന്നിൽ, ലോക കേരളസഭ അംഗവും നോർക്ക പ്രതിനിധിയുമായ ബൈജു ഫ്രാൻസിസ്, കേരള കുവൈത്ത് ബ്ലഡ് ഡോണേഷൻ പ്രസിഡൻ മനോജ് മാവേലിക്കര , അഡ്മിൻസ് ഹബ്ബ് ചെയർപേഴ്സൻ മീര അലക്സ് , തൃശൂർ ജില്ലാ അസോസിയേഷൻ പ്രസിഡന്റ്ണി മണിക്കുട്ടൻ എടക്കാട്ടിൽ, നമ്മൾ ചാവക്കാട്ടുകാർ പ്രസിഡന്റ്താജുദ്ധീൻ എന്നിവർ സന്നിഹിതരായിരുന്നു.
സ്പർശം സെക്രട്ടറി റഹീം സ്വാഗതം പറഞ്ഞു പ്രസിഡന്റ് മനാഫ് ബാവ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ സിറാജുദ്ധീൻ തൊട്ടാപ്പ് ഡോ: ഷബീർ, ഫൈസൽമാട്ടുമ്മൽ,  സലീം മുനക്കകടവ് ,മുനീർ എന്നിവർ ആശംസകളർപ്പിച്ചു .ട്രഷറർ അബ്ദുൾ സലാം നന്ദി പറഞ്ഞു. ഓണസദ്യയും, ഒപ്പന, തിരുവാതിര, കോൽ ക്കളി, ഗാനമേള മുതലായവയും ഉണ്ടായിരുന്നു