കല കുവൈറ്റ് “സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ” സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്, കുവൈറ്റിലെ ഇന്ത്യൻ പ്രവാസിസമൂഹത്തിനായി  “സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ” സംഘടിപ്പിക്കുന്നു. കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ 2022 ജനുവരി 14ന് ആണ്  പരിപാടി സംഘടിപ്പിക്കുന്നത്.  3 മിനിറ്റ് വരെ  ദൈർഘ്യമുള്ള, ഇന്ത്യൻ ഭാഷകളിൽ തയ്യാറാക്കിയ ഫിലിമുകളാണ് മത്സരത്തിന് പരിഗണിക്കുക. മലയാളമല്ലാത്ത മറ്റ് ഭാഷകളിലുള്ള ചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ്ടൈറ്റില്‍ നിര്‍ബന്ധമാണെന്ന് ഫിലിം സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഡിസംബർ 15ന് മുൻപായി www.kalakuwait.com  എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യണം.
തയ്യാറാക്കിയ ഫിലിം ഡിസംബർ 31ന് മുൻപ് സംഘാടക സമിതിക്ക് കൈമാറണം. കൂടുതൽ വിവരങ്ങൾക്ക്: 6667 5110, 9897 6881.
ഫഹാഹീൽ :     66234821
അബുഹലീഫ : 66165923
അബ്ബാസിയ :    60466002
സാൽമിയ :        50890404
എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.