കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് മെഗാ സാംസ്കാരിക മേളയുടെ സ്വാഗതസംഘം രൂപീകരിച്ചു. ഒക്ടോബർ 15ന് ഓൺലൈനായാണ് “അതിജീവനം” എന്ന പേരിൽ മെഗാ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി ആഗസ്റ്റ് 5,6 തിയ്യതികളിൽ ബാലകലാമേളയും, ആഗസ്റ്റ് 26,27 തിയ്യതികളിൽ യുവജനമേളയും സംഘടിപ്പിക്കും . പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘ രൂപീകരണ യോഗം കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ ജനറൽ സെക്രട്ടറി സി.കെ.നൗഷാദ് പരിപാടിയെകുറിച്ചു വിശദീകരിച്ചു. തുടർന്ന് 201അംഗ ജനറൽ കമ്മിറ്റിയേയും 55 അംഗ എക്സിക്യൂട്ടീവിനെയും യോഗം തെരഞ്ഞെടുത്തു. മെഗാ പരിപാടിയുടെ ജനറൽ കൺവീനറായി ശ്രീ സജി തോമസ് മാത്യുവിനേയും, ബാലകലാമേള കൺവീനറായി പ്രൊഫെസ്സർ വി.അനിൽ കുമാറിനെയും, യുവജനമേള കൺവീനറായി ഉണ്ണികൃഷ്ണനെയും തെരെഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളുടെ കൺവീനർമാരായി ജെ. സജി, പി.ബി.സുരേഷ്, പ്രവീൺ.പി.വി, ശ്രീജിത്ത്, ജയചന്ദ്രൻ കടമ്പാട്ട്, ഷിജിൻ ,ഉണ്ണിമാമർ എന്നിവർ പ്രവർത്തിക്കും. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി അസഫ് അലി സ്വാഗതം പറഞ്ഞ യോഗത്തിന് ജനറൽ കൺവീനർ സജി തോമസ് മാത്യു നന്ദി രേഖപ്പെടുത്തി.