കല കുവൈറ്റ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്: ഹസാവി എ യൂണിറ്റ് ടീം ജേതാക്കള്‍

0
22
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഹസാവി എ യൂണിറ്റ് ടീം ജേതാക്കളായി. അബ്ബാസിയ ഇ & കെ യൂണിറ്റ് ടീമാണ്‌ റണ്ണേഴ്സ് അപ്പ്. കല കുവൈറ്റ് പ്രസിഡന്റ് പി.ബി. സുരേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉത്ഘാടന ചടങ്ങില്‍ കഫാക്ക് പ്രസിഡന്റ് ടി.വി. സിദ്ധീഖ്  മത്സരങ്ങള്‍ ഉത്ഘാടനം ചെയ്തു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ജെ. സജി സ്വാഗതം ആശംസിച്ചു. കഫാക്ക് ട്രഷറര്‍ തോമസ്, കല കുവൈറ്റ് ട്രഷറര്‍ അജ്‌നാസ് മുഹമ്മദ്, ടൂര്‍ണ്ണമെന്റിന്റെ കണ്‍‌വീനര്‍ ജിജൊ ഡൊമിനിക്ക് എന്നിവര്‍ സന്നിഹിതരായിരുന്നു. കല കുവൈറ്റ് കായിക വിഭാഗം സെക്രട്ടറി ജെയിസന്‍ പോള്‍ ചടങ്ങിന്‌ നന്ദി രേഖപ്പെടുത്തി. സെമി ഫൈനലില്‍ ഫഹാഹീൽ വെസ്റ്റ്  യൂണിറ്റിനെ തോല്പ്പിച്ചാണ്‌ ഹസാവി എ യൂണിറ്റ് ടീം ഫൈനൈലെത്തിയത്. മംഗഫ് ഈസ്റ്റ് യൂണിറ്റ് ടീമിനെ തോല്പ്പിച്ച് അബ്ബാസിയ ഇ & കെ യൂണിറ്റ് ഫൈനലിലെത്തി.  ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി അബ്ബാസിയ ഇ & കെ യൂണിറ്റ് ടീമിലെ സഹീര്‍ പട്ടമ്പിലയെയും, ബെസ്റ്റ് ഗോള്‍ക്കീപ്പറായി ഹസാവി എ യൂണിറ്റിലെ അമീസ് അഹമ്മദ് നെയും,  ബെസ്റ്റ് ഡിഫന്ററായി അബ്ബാസിയ ഇ & കെ ടീമിലെ മന്‍സൂര്‍ കെ സെയ്ദിനേയും, ടോപ്പ് സ്കോറര്‍ ആയി മംഗഫ് ഈസ്റ്റ് യൂണിറ്റിലെ ഷാനവാസിനെയുംനെയും, ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചായി ഹസാവി എ യൂണിറ്റിലെ യൂണിറ്റിലെ പ്രദീപ് വര്‍ഗീസിനെയും തിരഞ്ഞെടുത്തു. വിജയികള്‍ക്ക് കല കുവൈറ്റ് ഭാരവാഹികള്‍ സമ്മാനദാനം നിര്‍‌വ്വഹിച്ചു.