കല കുവൈറ്റ് മാതൃഭാഷ സമിതി ‘മാതൃഭാഷ സംഗമം’ സംഘടിപ്പിച്ചു.

കുവൈറ്റ് സിറ്റി:കേരള ആർട്ട് ലവേർസ് അസോസിയേഷൻ, കല കുവൈറ്റ് മാതൃഭാഷ സമിതി ‘മാതൃഭാഷാ സംഗമം 2021’ സംഘടിപ്പിച്ചു. പരിപാടിയിൽ മുഖ്യാതിഥിയായി നാടൻപാട്ട് കലാകാരൻ ശ്രീ ജനാർദ്ദനൻ പുതുശ്ശേരി പങ്കെടുത്തു. കഥപറഞ്ഞും പാട്ടുപാടിയും, കളികളിലൂടെയും മാതൃഭാഷയുടെ പ്രാധാന്യം അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു.എല്ലാ വേർതിരുവുകളെയും അതിജീവിച്ച്‌ ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്നതു മാതൃഭാഷയാണെന്നും, മാതൃഭാഷാ പഠന പ്രവർത്തനങ്ങളിൽ കല കുവൈറ്റിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃഭാഷാ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനത്തോടെ ആരംഭിച്ച മാതൃഭാഷ സംഗമത്തിന് കലയുടെ ജനറൽ സെക്രട്ടറി സി.കെ നൗഷാദ് സ്വാഗതം ആശംസിച്ചു . പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാതൃഭാഷ സമിതി ജനറൽ കൺവീനർ വിനോദ് കെ.ജോൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കുവൈറ്റ് ചാപ്റ്റർ മലയാളം മിഷൻ ചീഫ് കോഓർഡിനേറ്റർ ജെ.സജി,ലോകകേരളാസഭ അംഗം സാം പൈനമൂട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീമതി.ഷംല ബിജു കലാപരിപാടികൾ നിയന്ത്രിച്ചു. മാതൃഭാഷ സമിതി കൺവീനർ പ്രജോഷ് നന്ദിയും പറഞ്ഞു. ഈ വർഷം 50 ക്ലാസ്സുകളിൽ നിന്നായി 1200 കുട്ടികൾ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായി.