കല കുവൈറ്റ് മൈക്രോ ഫിലിം കോമ്പറ്റിഷൻ: ‘NOTHINGNESS” മികച്ച ചിത്രം.

0
17
കുവൈറ്റ്‌ സിറ്റി: 5 മിനിട്ട്‌ ദൈർഘ്യമുള്ള ചെറിയ ചിത്രങ്ങളുടെ വലിയ മത്സരമായ കല കുവൈറ്റ്‌ മൈക്രോ ഫിലിം കോമ്പറ്റീഷൻ സമാപിച്ചു. പൂർണ്ണമായും കുവൈറ്റിൽ ചിത്രീകരിച്ച 56 ചിത്രങ്ങളാണ് കോമ്പറ്റീഷനിൽ പങ്കെടുത്തത്. പ്രശസ്ത ചലച്ചിത്ര താരം ബിനു പപ്പു സംവിധായകനും തിരക്കഥാകൃത്തുമായ തരുൺ മൂർത്തി എന്നിവരടങ്ങിയ ജൂറി അവാർഡുകൾ പ്രഖ്യാപിച്ചു, ശൈലേഷ് വി സംവിധാനം ചെയ്‌ത ‘Nothingness ‘ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. ഋഷി പ്രസീദ് കരുൺ സംവിധാനം ചെയ്ത “Jamal” മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ശൈലേഷ് വി (NOTHINGNESS), മികച്ച തിരക്കഥാകൃത്തായി സാബു സൂര്യചിത്ര (ഷിയാസിന്റെ കുറ്റകൃത്യങ്ങൾ ), മികച്ച ക്യാമറാമാനായി ഷാജഹാൻ കൊയിലാണ്ടി (Symphonie of Shooter ), മികച്ച എഡിറ്ററായി ശൈലേഷ് വി (NOTHINGNESS), മികച്ച കലാസംവിധായകനായി അബിൻ അശോക് (ഹന്ന) മികച്ച നടനായി മധു വഫ്ര (ഇൻസാനിയ ), മികച്ച നടി രമ്യാ ജയപാലൻ (ഭ്രമരം ), മികച്ച ബാലതാരമായി അവന്തിക അനൂപ് മങ്ങാട്ട് (അവളുടെ മാത്രം ആകാശം ) എന്നിവരെയും തെരെഞ്ഞെടുത്തു. ഭ്രമരത്തിലെ അഭിനയത്തിന് ബാലതാരമായ മഴ ജിതേഷും, ഷിയാസിന്റെ കുറ്റകൃത്യങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് നടനായ സുരേഷ് കുഴിപ്പത്തലിലും പ്രത്യേക ജൂറി പരാമർശം നേടി ,
കല കുവൈറ്റ്‌ പ്രസിഡന്റ്‌ ശൈമേഷ് കെ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജൂറി അംഗം കൂടിയായ നടൻ ബിനു പപ്പു ഉത്‌ഘാടനം ചെയ്തു. ലോക കേരള സഭ അംഗം ആർ നാഗനാഥൻ ആശംസകളറിയിച്ച് സംസാരിച്ചു. ചടങ്ങിൽ രണ്ടാം ലക്കം ഓൺലൈൻ കൈത്തിരിയുടെ പ്രകാശനം നടനും ജൂറി അംഗവുമായ ബിനു പപ്പുവും സാഹിത്യ വിഭാഗം സെക്രട്ടറി കവിത അനൂപും ചേർന്ന് നിർവ്വഹിച്ചു. കല കുവൈറ്റ് 45മത് പ്രവർത്തന വർഷ ലോഗോ രൂപകൽപന ചെയ്ത മധു കൃഷ്ണൻ, കൈത്തിരിയുടെ മുഖചിത്രം തയ്യാറാക്കിയ പ്രവീൺ കൃഷ്ണ എന്നിവർക്കുള്ള കലയുടെ ഉപഹാരം സംവിധായകനും തിരക്കഥാകൃത്തുമായ തരുൺ മൂർത്തി കൈമാറി. കല കുവൈറ്റ് ട്രഷറർ അജ്നാസ് മുഹമ്മദ്, ജോയിന്റ് സെക്രട്ടറി പ്രജോഷ് ടി, വൈസ് പ്രസിഡന്റ് ബിജോയ്, കലാവിഭാഗം സെക്രട്ടറി തോമസ് സെൽവൻ എന്നിവർ സന്നിഹിതരായിരുന്നു. കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി സ്വാഗതവും, ഫിലിം ഫെസ്റ്റിവല്‍ ജനറൽ കൺവീനർ ‌സജീവ് മാന്താനം നന്ദിയും രേഖപ്പെടുത്തി. പ്രശാന്തി ബിജോയ് പ്രസീത് കരുണാകരൻ എന്നിവർ അവതാരകരായി പ്രവര്‍ത്തിച്ചു. അവാർഡിന് അർഹരായവർക്കുള്ള ട്രോഫികൾ ജൂറി അംഗങ്ങളും കല കുവൈറ്റ് ഭാരവാഹികളും ചേർന്ന് വിതരണം ചെയ്തു.