കല കുവൈറ്റ് മൈക്രോ ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ വിതരണം ചെയ്‌തു.

0
42

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിഷൻ, കല കുവൈറ്റ് കഴിഞ്ഞ  നവംബറിൽ സംഘടിപ്പിച്ച മൈക്രോ ഫിലിം ഫെസ്റ്റിവലിൽ വിജയികളായവർക്കുള്ള അവാർഡുകൾ വിതരണം ചെയ്‌തു. കോവിഡ് നിയന്ത്രണം കാരണം പ്രത്യേക ചടങ്ങുകൾ ഒന്നുമില്ലാതെയാണ് അവാർഡുകൾ വിതരണം ചെയ്തത്. നവംബര്‍ 19-20 തീയതികളിലായി ഓണ്‍‌ലൈനില്‍ സംഘടിപ്പിച്ച ഫെസ്റ്റിവലില്‍ മൊബൈലില്‍ പൂര്‍ണ്ണമായും കുവൈറ്റില്‍ ചിത്രീകരിച്ച 42 ചിത്രങ്ങളാണ്‌ മത്സരത്തിനെത്തിരുന്നത്, പ്രശസ്ത ചലച്ചിത്ര നിരൂപകനും നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലെ ജൂറിയുമായിരുന്ന ശ്രീ വി.കെ ജോസഫ്, അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത് . രാജേഷ് കെ.എം സംവിധാനം ചെയ്‌ത ‘2:43AM’, മുഹമ്മദ് സാലിഹ് സംവിധാനം ചെയ്‌ത  ‘BECAUSE OF CORONA’ എന്നിവ മികച്ച ചിത്രങ്ങളായി തിരഞ്ഞെടുത്തിരുന്നു. പ്രവീൺ കൃഷ്‌ണ സംവിധാനം ചെയ്‌ത ‘FEAR MONGER’ യും, നിഷാന്ത് ജോർജ് സംവിധാനം ചെയ്‌ത ‘BARAZI’ യുമാണ് മികച്ച രണ്ടാമത്തെ ചിത്രങ്ങള്‍. മികച്ച സംവിധായകൻ രാജേഷ് കെ.എം (ചിത്രം- 2:43AM), മികച്ച നടി സീനു മാത്യൂസ് (ചിത്രം – 2:43AM),  മികച്ച നടൻ സുഭാഷ് (ചിത്രം – FEAR MONGER), മികച്ച ബാല താരങ്ങൾ: ആൽബിൻ ലിബി (ചിത്രം – CAGE ), മഴ സവിത (ചിത്രം- ഇവൾ  നിലാമഴ), മികച്ച തിരക്കഥാകൃത്ത്: നിഖിൽ പി (ചിത്രം – BARAZI), മികച്ച ക്യാമറാമാൻ: രതീഷ് സി വി അമ്മാസ് (ചിത്രം- 2:43 AM) മുഹമ്മദ് സാലിഹ് (ചിത്രം: BECAUSE OF CORONA) മികച്ച എഡിറ്റർ: മുഹമ്മദ് സാലിഹ് (ചിത്രം: BECAUSE OF CORONA) എന്നിവർക്കാണ് മറ്റ് അവാര്‍ഡുകള്‍. മണികണ്ഠന്‍ സം‌വിധാനം ചെയ്ത ‘VICTIM’,  രാജേഷ് കെ.എം സം‌വിധാനം ചെയ്ത ‘CAGE’ എന്നീ ചിത്രങ്ങളും ‘LITTLE HEART’, ‘SHEHASPARSAM’ എന്നീ ചിത്രങ്ങളിലഭിനയിച്ച ബാലതാരം വില്യം അജിത്തും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന്‌ അര്‍ഹരായി. കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ നൗഷാദ്,ട്രഷറർ പി. ബി സുരേഷ്, ജോ.സെക്രട്ടറി ആസഫ് അലി അഹമ്മദ്, ഫിലിം ഫെസ്റ്റിവൽ ജനറൽ കൺവീനർ സജീവ് എബ്രഹാം, കേന്ദ്ര കമ്മറ്റി അംഗങ്ങളായ പ്രവീൺ പി.വി, മാത്യു ജോസഫ്, ശ്രീജിത്ത് ആർ.ഡി.ബി, ഫിലിം ഫെസ്റ്റിവൽ കൺവീനർ അജിത് പട്ടമന, അബ്ബാസിയ മേഖല പ്രസിഡണ്ട് പവിത്രൻ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.