കല കുവൈറ്റ് മൈക്രോ ഫിലിം ഫെസ്റ്റിവല്‍: ‘Judges please note… Chest No-01 56 inch on stage’ മികച്ച ചിത്രം.

0
27

കുവൈറ്റ്‌ സിറ്റി: 3 മിനിട്ട്‌ ദൈർഘ്യമുള്ള ചെറിയ ചിത്രങ്ങളുടെ വലിയ ഉത്സവമായ കല കുവൈറ്റ്‌ മൈക്രോ ഫിലിം ഫെസ്റ്റിവൽ സമാപിച്ചു. പൂർണ്ണമായും കുവൈറ്റിൽ ചിത്രീകരിച്ച 42 ചിത്രങ്ങളാണു ഫെസ്റ്റിവലിൽ മൽസരിച്ചത്‌. പ്രശസ്ത ചലച്ചിത്രസംയോജകയും,  കേരള ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർപേഴ്സനുമായ ശ്രീമതി ബീന പോൾ ഉദ്ഘാടനം ചെയ്യ്ത ഫെസ്റ്റിവലിൽ ജൂറിയും,  മുഖ്യാതിഥികളുമായി പ്രശസ്ത ചലച്ചിത്ര നിരൂപകന്മാരായ ശ്രീ വി.കെ ജോസഫ്, ശ്രീ ജി. പി. രാമചന്ദ്രൻ എന്നിവർ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നിഷാന്ത് ജോർജ് സംവിധാനം ചെയ്‌ത ‘Judges please note… Chest No-1 56 inch on stage’ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. രതീഷ് സി.വി അമ്മാസ് സംവിധാനം ചെയ്‌ത ‘Day 378’ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജിജോ വർഗീസ് (സംമോഗ ഉറവ്), മികച്ച തിരക്കഥാകൃത്തായി മനു രാമചന്ദ്രൻ (മൂന്ന്), മികച്ച ക്യാമറാമാനായി രാജേഷ്, ബിന്ദു (Light), മികച്ച എഡിറ്ററായി സൂരജ് എസ് പ്ലാത്തോട്ടത്തിൽ (Treasure Hunt), മികച്ച നടനായി വിനോയ് വിൽസൺ (‘Judges please note… Chest No-1 56 inch on stage’), മികച്ച നടിമാർ നൂർ (Al Hayat), സീനു മാത്യൂസ് (സംമോഗ ഉറവ്), മികച്ച ബാലതാരമായി അവന്തിക അനൂപ് മങ്ങാട്ട് (അച്ഛന്റെ പെൺകുട്ടി) എന്നിവരെയും തെരെഞ്ഞെടുത്തു.
കല കുവൈറ്റ്‌ പ്രസിഡന്റ്‌ ജ്യോതിഷ് ചെറിയാൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിനു ജനറൽ സെക്രട്ടറി സി.കെ നൗഷാദ്  സ്വാഗതവും, ഫിലിം ഫെസ്റ്റിവല്‍ ജനറൽ കൺവീനർ ‌പ്രസീത് കരുണാകരൻ നന്ദിയും രേഖപ്പെടുത്തി.  പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, കല കുവൈറ്റ് ട്രഷർ പി.ബി സുരേഷ് , കല കുവൈറ്റ്‌ കല വിഭാഗം സെക്രട്ടറി ഉണ്ണികൃഷ്‌ണൻ  എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ആസഫ് അലി, ശ്രീജിത്ത്‌, തോമസ് സെൽവൻ എന്നിവർ ടെക്നിക്കൽ കമ്മിറ്റിയായും,  കവിത അനൂപ്, പ്രശാന്തി ബിജോയ്  എന്നിവർ   അവതാരികമാരായി പ്രവര്‍ത്തിച്ചു.