കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്‍റെ നാല്പത്തിയൊന്നാം പ്രവര്‍ത്തന വര്‍ഷത്തെ മെഗാ പരിപാടിയായ ‘പ്രയാണം-2019’ന്‍റെയും, ഈ വര്‍ഷത്തെ അവധിക്കാല മാതൃഭാഷാ പഠന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിന്‍റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കല കുവൈറ്റ് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
മെഗാ പരിപാടികള്‍ കേരള ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. മാതൃഭാഷ പഠനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം കേരള നിയമസഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവ്വഹിക്കും. പ്രശസ്ത ചലച്ചിത്ര നടിയും നര്‍ത്തകിയും വനിതാ പ്രവര്‍ത്തകയുമായ രമ്യ നമ്പീശന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
2019 മെയ് 3ന് , വെള്ളിയാഴ്ച്ച ഖാല്‍ദിയ യൂണിവേഴ്സിറ്റി തിയേറ്ററില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2 മണി മുതല്‍ കലയുടെ നാല് മേഖലകളില്‍ നിന്നുള്ള ഇരുനൂറോളം വരുന്ന കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാ പരിപാടികളോടെയാണ് മേള ആരംഭിക്കുന്നത്. വൈകുന്നേരം മൂന്നര മണിക്ക് സാംസ്കാരിക സമ്മേളനം ആരഭിക്കും.
കല കുവൈറ്റ് ഏപ്രില്‍ 26 ന് സംഘടിപ്പിച്ച ബാലകലാമേള 2019 ലെ കലാതിലകം, കലാപ്രതിഭ എന്നിവര്‍ക്കുള്ള സ്വര്‍ണ്ണ മെഡലുകളും, ഓവറോള്‍ കിരീടം കരസ്ഥമാക്കിയ സ്കൂളിനുള്ള ട്രോഫിയും മുഖ്യാതിഥികള്‍ സമ്മാനിക്കും. കല കുവൈറ്റിന്‍റെ നേതൃത്വത്തില്‍ നടത്തിയ എന്‍റെ കൃഷി കാര്‍ഷിക മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും പരിപാടിയില്‍ വെച്ച് നിര്‍വ്വഹിക്കും.
നര്‍ത്തകിയും നടിയുമായ രമ്യ നമ്പീശന്‍ നയിക്കുന്ന നൃത്തനൃത്യങ്ങള്‍, മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്ത് തന്റെ പാട്ടുകള്‍ കൊണ്ടു വ്യത്യസ്ത ഇടം നേടിയ പിന്നണി ഗായിക പുഷ്പാവതി, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ അന്‍വര്‍ സാദത്ത്, കൂടാതെ രമ്യ നമ്പീശന്‍ എന്നിവര്‍ നയിക്കുന്ന ഗാനസന്ധ്യയും മെഗാ പരിപാടിക്ക് മിഴിവേകും.
സാംസ്കാരിക സമ്മേളനത്തിലും, തുടര്‍ന്നുള്ള കലാ മേളയിലും കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, മാധ്യമ പ്രവര്‍ത്തകരും സംബന്ധിക്കും.
ടി.വി.ഹിക്മത്ത് (പ്രസിഡന്റ്, കല കുവൈറ്റ്), ടി.കെ. സൈജു (ജനറല്‍ സെക്രട്ടറി, കല കുവൈറ്റ്), സാം പൈനുംമൂട് (ജനറല്‍ കണ്‍വീനര്‍, പ്രയാണം-2019), അനീഷ് കല്ലുങ്ങല്‍ (ജനറല്‍ കണ്‍വീനര്‍, മാതൃഭാഷ സമിതി-2019), കെ.വി.നിസാര്‍ (ട്രഷറര്‍, കല കുവൈറ്റ്), ആസഫ് അലി (മീഡിയ സെക്രട്ടറി, കല കുവൈറ്റ്)