കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് മാതൃഭാഷ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രശസ്ത കവിയും, ചലച്ചിത്ര ഗാന രചയിതാവുമായ രാജീവ് ആലുങ്കൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കല കുവൈറ്റിന്റെ മാതൃഭാഷ പ്രവർത്തനം അഭിനന്ദാർഹവും മാതൃകാപരവുമെന്നും ഉദ്ഘാടന പ്രസംഗത്തിലൂടെ അദ്ദേഹം പറഞ്ഞു. പരിപാടിയിൽ മുഖ്യാഥിതിയായി മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡൻ്റ് കെ. ദാമോദരൻ പങ്കെടുത്തു സംസാരിച്ചു.മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോർഡിനേറ്റർ ജെ സജി ആശംസകൾ അർപ്പിച്ച് സംസാരിച്ചു, ഓൺലൈനിനായി നടന്ന പരിപാടിയിൽ കുട്ടികളും രക്ഷകർത്താക്കളും കല കുവൈറ്റ് പ്രവർത്തകരും മാതൃഭാഷ സ്നേഹികളും പരിപാടിയിൽ പങ്കെടുത്തു. കുട്ടികൾ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച പരിപാടിയിൽ മാതൃഭാഷ സമിതി ജനറൽ കൺവീനർ വിനോദ് കെ ജോൺ സ്വാഗതം ആശംസിച്ചു മാതൃഭാഷ സമിതി കൺവീനർ പ്രജോഷ് നന്ദി രേഖപ്പെടുത്തി, ബാലവേദി പ്രസിഡന്റ് അനന്തിക ദിലീപ് കലാ പരിപാടികൾ നിയന്ത്രിച്ചു.
കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷന്റെ കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ചാണ് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്. കുവൈറ്റിന്റെ നാലു മേഖലകളിലും അവധിക്കാക്കാല മാതൃഭാഷ ക്ലാസ്സുകൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ മാതൃഭാഷ സമിതി പ്രവര്‍ത്തകരെ ബന്ധപ്പെടാവുന്നതാണ്. 69903354, 51017141 (അബ്ബാസിയ), 69332460 (സാല്‍മിയ), 65170764 (അബു ഹലീഫ), 66893942 (ഫഹാഹീല്‍).