രാജീവന്റെ കുടുംബത്തിന് ക്ഷേമനിധി തുക കൈമാറി.

0
28

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അംഗമായിരിക്കെ നിര്യാതനായ രാജീവന്റെ കുടുംബത്തിനുള്ള ക്ഷേമനിധി തുക കൈമാറി.
രാജീവന്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ സിപി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ
രാജീവന്റെ ഭാര്യ നിഷക്ക് തുക കൈമാറി. കല കുവൈറ്റ്‌ കേന്ദ്ര കമ്മിറ്റി അംഗം നിസാർ കെ.വി സ്വാഗതം പറഞ്ഞ ചടങ്ങിൽ സിപി ഐ (എം) കൈതേരി ലോക്കൽ സെക്രട്ടറി സുധീർ കുമാർ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.എൻ ഗോപി,കെ. വാസു, കല കുവൈറ്റ്‌ പ്രവർത്തകരായ മുസ്തഫ, ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.
കല കുവൈറ്റ് മുൻ ഭാരവാഹിയായ വിജീഷ് യു. പി. നന്ദി രേഖപ്പെടുത്തി