കല കുവൈറ്റ്‌ – നായനാർ അനുസ്മരണ യോഗവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൺവെൻഷനും സംഘടിപ്പിക്കുന്നു.

0
54

കുവൈറ്റ്‌ സിറ്റി: കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയും മുതിർന്ന സി. പി. ഐ (എം ) നേതാവുമായിരുന്ന ഇ.കെ നായനാരുടെ പതിനെട്ടാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചു കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ്‌ അനുസ്മരണ യോഗവും തൃക്കാക്കര നിയോജക മണ്ഡലം ഉപതെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി കുവൈറ്റ് കൺവെൻഷനും സംഘടിപ്പിക്കുന്നു. മെയ് 20 ന് വൈകുന്നേരം 5 :30ന് അബ്ബാസിയ കല സെന്ററിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത് അനുസ്മരണ യോഗത്തിലേക്കും ഉപതെരഞ്ഞെടുപ്പ് കൺവെൻഷനിലേക്കും മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ്‌ ആക്ടിങ് പ്രസിഡണ്ട്‌ ശൈമേഷ് ജനറൽ സെക്രട്ടറി ജെ സജി എന്നിവർ പത്ര കുറിപ്പിൽ പറഞ്ഞു.