കല കുവൈറ്റ് സാഹിത്യോത്സവം 2022 വിജയികളെ പ്രഖ്യാപിച്ചു

0
31
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ കുവൈറ്റ് പ്രവാസി സമൂഹത്തിലെ എഴുത്തുകാർക്കായി സംഘടിപ്പിച്ച സാഹിത്യോത്സവത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ” വർത്തമാനകാലത്തെ സാംസ്കാരിക പ്രതിരോധം ” എന്ന വിഷയത്തിൽ നടന്ന ഉപന്യാസ രചന മത്സരത്തിൽ ജോബി ബേബി ഒന്നാം സ്ഥാനം നേടി. റീന രാജൻ, സാജു സ്റ്റീഫൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ചെറുകഥ രചന മത്സരത്തിൽ പ്രദീഷ് ദാസ് ഒന്നാം സ്ഥാനവും രാജലക്ഷ്മി ശൈമേഷ് രണ്ടാം സ്ഥാനവും റീന രാജൻ മൂന്നാം സ്ഥാനവും നേടി. കവിതാരചന മത്സരത്തിൽ ലിപി പ്രസീദ് ഒന്നാം സ്ഥാനവും മിത്തു ചെറിയാൻ, ജ്യോതിദാസ് നാരായണൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. നൂറോളം പേർ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് സമ്മാനാർഹരായവരെ തെരെഞ്ഞെടുത്തത്.