ആലപ്പുഴ; കുവൈറ്റ് കല ട്രസ്റ്റ് പുരസ്കാരം സംഗീത സംവിധായകൻ പി വിദ്യാധരൻ മാസ്റ്റർക്ക് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു. അര ലക്ഷം രൂപയും ശില്പവും ആദര പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ആലപ്പുഴ റെയ്ബാൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസറിന്റെ അധ്യക്ഷതയിൽ മന്ത്രി സജി ചെറിയാൻ ഉത്‌ഘാടനം ചെയ്തു, കലാട്രസ്റ്റ് അംഗം ആർ ചന്ദ്രമോഹൻ ആദരപത്രാവതരണം നടത്തി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ തെരെഞ്ഞെടുക്കപ്പെട്ട 58 വിദ്യാർത്ഥികൾക്ക് ട്രസ്റ്റ് ചെയർമാൻ എ കെ ബാലൻ വിദ്യാഭ്യാസ എൻഡോവ്മെൻറുകൾ വിതരണം ചെയ്തു, പ്രവാസികൾക്കായി കല കുവൈറ്റ് നിർമ്മിച്ച് നൽകുന്ന വീടുകളുടെ നിർമ്മാണോത്‌ഘാടനം പി പി ചിത്തരഞ്ജൻ എം എൽ എ നിർവ്വഹിച്ചു. കുവൈറ്റിൽ മരണപ്പെട്ട കല കുവൈറ്റ് ഹസ്സാവി ഡി യൂണിറ്റ് അംഗമായിരുന്ന രാജു നാണുവിന്റെ മരണാനന്തര ക്ഷേമനിധി സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസർ കുടുംബത്തിന് കൈമാറി. കല ട്രസ്റ്റ് സെക്രട്ടറി കെ കെ സുദർശൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ, ലോക കേരള സഭ അംഗം ആർ നാഗനാഥൻ, പ്രവാസി ക്ഷേമനിധി ബോർഡ് അംഗം എൻ അജിത് കുമാർ, കല കുവൈറ്റ് മുൻ ഭാരവാഹിയായിരുന്ന സുഗതകുമാർ, കെ എൻ മോഹൻകുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി സ്വാഗതം ആശംസിച്ച യോഗത്തിന് ട്രസ്റ്റ് അംഗം സാം പൈനമൂട് നന്ദി പറഞ്ഞു. രാവിലെ മുതൽ കല ട്രസ്റ്റ് അംഗങ്ങളും കല കുവൈറ്റ് അംഗങ്ങളും പങ്കെടുത്ത കുടുംബ സംഗമത്തിൽ നിരവധിപേർ പങ്കെടുത്തു