കുവൈറ്റ്‌ കല ട്രസ്റ്റ്‌ അവാർഡ് മന്ത്രി എം ബി രാജേഷ്, ശരത് ചന്ദ്രന് സ.മ്മാനിച്ചു

0
87
 തിരുവനന്തപുരം:കുവൈറ്റ്‌ കല ട്രസ്റ്റ്‌ അവാർഡ് ബഹു:തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷ് കൈരളി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ ശരത്ചന്ദ്രന് സമ്മാനിച്ചു.
പാലക്കാട്‌ സൂര്യ രശ്മി ഓഡിറ്റോറിയത്തിൽ കല ട്രസ്റ്റ്‌ ചെയർമാൻ സ. എ കെ ബാലന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു,കല കുവൈറ്റ്‌ മുൻ പ്രവർത്തകൻ മൈക്കിൾ അനുശോചന പ്രമേയം അവതരിപ്പിച്ചു,കലാട്രസ്റ്റ് അംഗം സ. ചന്ദ്രമോഹൻ പനങ്ങാട് ആദരപത്രാവതരണവും,.കല ട്രസ്റ്റ് സെക്രട്ടറി കെ കെ സുദർശൻ റിപ്പോർട്ടും അവതരിപ്പിച്ചു.കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ തെരെഞ്ഞെടുക്കപ്പെട്ട 67 വിദ്യാർത്ഥികൾക്ക് മുൻ എം പി സ.എൻ എൻ കൃഷ്ണദാസ് എൻഡോവ്മെൻറുകൾ വിതരണം ചെയ്തു. പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി ലില്ലിസ്, പ്രവാസി ക്ഷേമനിധി ബോർഡ് അംഗം സ. എൻ അജിത് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു,സിപിഐഎം പാലക്കാട്‌ ഏരിയ സെക്രട്ടറി സ. കെ കൃഷ്ണൻകുട്ടി, പ്രവാസി സംഘം പാലക്കാട് ജില്ലാ സെക്രട്ടറി സ. എം എ നാസ്സർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.മുൻ MLA സ. ടി കെ നൗഷാദ് സ്വാഗതം ആശംസിച്ച ചടങ്ങിന് കല കുവൈറ്റ് പ്രസിഡന്റും സ്വാഗതസംഘം കൺവീനറുമായ അനുപ് മങ്ങാട്ട് നന്ദി പ്രകാശിപ്പിച്ചു.
രാവിലെ മുതൽ പാലക്കാട് സൂര്യ രശ്മി ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഗമത്തിൽ കല ട്രസ്റ്റ് ചെയർമാൻ സ. എ കെ ബാലൻ,മുൻ MLA സ.ടി കെ നൗഷാദ്, പാലക്കാട്‌ ഏരിയ സെക്രട്ടറി സ. കെ കൃഷ്ണൻകുട്ടി,കല ട്രസ്റ്റ് സെക്രട്ടറി സ. കെ കെ സുദർശൻ, കല കുവൈറ്റ്‌ പ്രസിഡന്റ് അനുപ് മങ്ങാട്ട് എന്നിവരും മറ്റ് കല ട്രസ്റ്റ് അംഗങ്ങളും കല കുവൈറ്റ് അംഗങ്ങളും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.