കൊല്ലം ബൈപ്പാസിലെ ടോൾപിരിവ് താൽക്കാലികമായി നിർത്തിവെച്ചു

കൊല്ലം: കൊല്ലം ബൈപ്പാസിൽ ടോൾ പിരിക്കുന്നത് നിർത്തിവെച്ചു. സംസ്ഥാന സർക്കാരിന്‍റെ ഉത്തരവ് ലഭിച്ച ശേഷം മാത്രം ടോൾ പിരിവ് നടത്തുകയുള്ളൂ എന്ന് ദേശീയ പാതാ അതോറിറ്റിയുടെ തീരുമാനം. ഇന്ന് മുതൽ ടോൾ പിരിവ് തുടങ്ങും എന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. ടോൾപിരിവ് രാവിലെമുതൽ ആരംഭിക്കുകയും, ജില്ലാഭരണകൂടത്തെ രേഖാമൂലം അറിയിക്കാതെയായിരുന്നു ഇത്. ഇതിനെതിരെ വിവിധ യുവജനസംഘടനകളുടെ നേതൃത്വത്തിൽ ടോൾ ബൂത്തിന് മുന്നിൽ പ്രതിഷേധിച്ചു
ടോൾ പിരിവ് തുടങ്ങുരുതെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി. സുധാകരൻ ദേശീയ പാത അതോറിറ്റിയ്ക്ക് കത്ത് അയച്ചിരുന്നു. എന്നാൽ കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി ലഭിച്ചെന്ന് കാട്ടി കമ്പനി അധികൃതര്‍ ജില്ലാഭരണകൂടത്തെ വാട്സാപ്പിലൂടെ ടോൾ പിരിക്കുന്ന വിവരം അറിയിച്ചു.