രള ആർട്സ് ആൻഡ് നാടക അക്കാഡമി, അരങ്ങിലെത്തിച്ച ‘വൈരം’ എന്ന നാടകം കുവൈറ്റിലെ പ്രേക്ഷകർ നെഞ്ചേറ്റി. സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനുമുമ്പിൽ ഫെബ്രുവരി 7,8 തീയതികളിൽ അവതരിപ്പിച്ച ‘വൈരത്തിനു’ ശനിയാഴ്ച തിരശീല വീണപ്പോൾ നീണ്ട ഹർഷാരവങ്ങളോടെയാണ് നാടകാസ്വാദകർ നാടകത്തെ സ്വീകരിച്ചത്.
“എത്രയൊക്കെ ലിംഗസമത്വം പ്രസംഗിച്ചാലും, ഇന്നും ഒരു പുരുഷ കേന്ദ്രീകൃത സമൂഹമാണ്നമ്മുടേത് . കരുത്താർജ്ജിക്കുന്ന ഇന്ത്യൻ സ്ത്രീയുടെ പ്രതിനിധിയാണ് അന്നലക്ഷ്‌മി . അതുകൊണ്ടുതന്നെ ‘വൈരം’ ചർച്ച ചെയ്യുന്നത് ശക്തമായ ഒരു സ്ത്രീപക്ഷ പ്രമേയമാണ് ,” നാടകകൃത്ത് ഹേമന്ത്കുമാർ പറഞ്ഞു. കലാശ്രീ ബാബു ചാക്കോളയാണ്നാടകം സംവിധാനം ചെയ്തത്.സിരുത്തി അപ്പൻ , കരിക്കൻ കമ്മു എന്നീ ഇരട്ട വേഷങ്ങളിലൂടെ ചാക്കോള, ഒരു നടൻ എന്ന നിലയിൽ തനിക്കുള്ള കരുത്തും തെളിയിച്ചു . മുഖ്യകഥാപാത്രമായ അന്നലക്ഷ്മിയെ അരങ്ങിലെത്തിക്കുന്നത് മഞ്ജു മാത്യു ആണ്. ഭാവതീവ്രവും, സ്തോഭജനകവുമായ നാടകീയ മുഹൂർത്തങ്ങൾ അയത്നലളിതമായി അവതരിപ്പിയ്ക്കാന്‍ അന്നലക്ഷ്മിയ്ക്ക് കഴിഞ്ഞു.
deshabhimani reporter –
Photo Ramesh Narayanan