കണ്ണൂർ എക്സ്പാറ്റസ് അസോസിയേഷൻ ( KEA ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കണ്ണൂർ എക്സ്പാറ്റസ് അസോസിയേഷൻ്റ
(KEA)
 വാർഷിക ജനറൽ ബോഡിയോഗം
അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് ചേർന്നു സംഘടനയുടെ ആക്ടിംഗ് പ്രസിഡണ്ട് രൂപേഷ് തോട്ടത്തിലിൻ്റ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉപദേശക സമിതി അംഗംസുശീല ,വനിതാ ചെയർപേഴ്സൺ വനജ രാജൻ , അജിത് പൊയിലൂർ ,മധു മാഹി ജയകുമാർ, സുധീർ , എന്നിവർ സംസാരിച്ചു സംഘടനയുടെ ജനറൽ സെക്രട്ടറി വിനയൻ അഴീക്കോട് സ്വാഗതവും
ട്രഷറർ വിനോദ് നന്ദിയും പറഞ്ഞു
പോപ്പിൻസ് ഹാളിൽ വച്ച് ചേർന്ന ജനറൽബോഡി യോഗത്തിൽ കണ്ണൂർ എക്സ്പാറ്റസ് അസോസിയേഷൻ
( KEA)  പുതിയ ഭാരവാഹികളായി (പ്രസിഡണ്ട് ) വി അബ്ദുൽ കരീമിനെയും
(വൈസ് പ്രസിഡൻറ്) രൂപേഷ് തോട്ടത്തിൽ
(ജനറൽ സെക്രട്ടറി) വിനയൻ അഴീക്കോട് ,
(ട്രഷറർ) വിനോദിനെയും   (വനിതാ ചെയർപേഴ്സൺ) വനജ രാജനെയും വീണ്ടും തിരഞ്ഞെടുത്തു
സംഘടനയുടെ രക്ഷാധികാരിയായി മധു മാഹി ഉപദേശ സമിതി അംഗം അജിത് പൊയിലൂരിനെയും ഇന്നലെ ചേർന്ന യോഗത്തിൽ തിരഞ്ഞെടുത്തു.
 പുതുതായി സംഘടനയുടെ   പ്രസിഡണ്ടായി തിരഞ്ഞെടുത്തു അബ്ദുൽ കരീം സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു
 കൂടാതെ ജോയിൻ സെക്രട്ടറിയായി ചാർജെടുത്ത ജോയ്സ് പുതുതായി സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗങ്ങളായ മഹേഷ് സുധീർ, മനോജ് എന്നിവർ സംസാരിച്ചു
 നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച്
ജന്മനാട്ടിലേക്ക് മടങ്ങുന്ന ഉപദേശക സമിതി അംഗം സുശീലയ്ക്ക് കണ്ണൂർ എക്സ്പാറ്റസ് അസോസിയേഷൻ്റ സ്നേഹോപഹാരം പ്രസിഡണ്ട് വി അബ്ദുൽ കരീം കൈമാറി
ജനറൽ ബോഡി മീറ്റിങ്ങില് ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ചും സൗഹൃദവിരുന്നൊരുക്കിയുമാണ് പുതുവർഷത്തെയും ക്രിസ്മസിനെയും വരവേറ്റത്.