കണ്ണൂർ ഗവഃമെഡിക്കൽ കോളേജിനെ ഏറ്റവും ഉത്തമമായ മെഡിക്കൽ കോളേജാക്കി മാറ്റുമെന്ന് മന്ത്രി കെ.കെ.ശെെലജ

0
29

കണ്ണൂർ: വടക്കന്‍ കേരളത്തിലെ ഏറ്റവും
ഉത്തമമായ മെഡിക്കല്‍ കോളേജായി
കണ്ണൂര്‍ ഗവ:മെഡിക്കല്‍ കോളജിനെ
മാറ്റുമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചർ
പറഞ്ഞു. മെഡിക്കല്‍ കോളജില്‍
വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന്
ശേഷം വിളിച്ചു ചേർത്ത വാർത്താ
സമ്മേളനത്തിൽ സംസാരിക്കുക
ആയിരുന്നു മന്ത്രി. ഇതിനായി കിഫ്ബി
ഫണ്ട് ഉപയോഗിച്ച് 300 കോടി രൂപയുടെ
മാസ്റ്റർ പ്ലാൻ ഉടൻ തയ്യാറാക്കും.

സഹകരണ മേഖലയില്‍ നിന്ന്
ഏറ്റെടുത്ത സ്ഥാപനമെന്ന നിലയില്‍
ഘട്ടംഘട്ടമായിട്ടായിരിക്കും ഇവിടെ
സൗജന്യ സര്‍ക്കാര്‍ സേവനങ്ങള്‍
ലഭ്യമാവുക.ആദ്യഘട്ടമായി തിങ്കളാഴ്ച
മുതല്‍ കെഎംഎൻസി മുഖേന
നൽകുന്ന സൗജന്യ മരുന്നുകളുടെ
വിതരണം ആരംഭിക്കും. കാരുണ്യ
സുരക്ഷാ പദ്ധതി, ആര്‍എസ്ബിവൈ,
ജെഎസ്എസ്‌കെ, ആര്‍ബിഎസ്‌കെ,
ആരോഗ്യകിരണം എന്നീ പദ്ധതികള്‍
എത്രയും വേഗത്തിൽ തുടങ്ങുമെന്നും
മന്ത്രി അറിയിച്ചു.കേരളാ മെഡിക്കല്‍
സര്‍വീസസ് കോര്‍പറേഷന്‍ മെഡിക്കല്‍
കോളജിലേക്കാവശ്യമായ 11 കോടി
രൂപയുടെ മരുന്നുകള്‍ക്കുള്ള
ഓര്‍ഡറുകള്‍ ഇതിനോടകം
എടുത്തിട്ടുണ്ട്. ആദ്യഘട്ടമായി 30 ലക്ഷം
രൂപയുടെ മരുന്നുകളാണ് സൗജന്യ
വിതരണത്തിനായി എത്തിക്കുക.
ദേശീയപാതയോരത്തെ മെഡിക്കല്‍
കോളജ് എന്ന നിലയില്‍ അത്യാധുനിക
സംവിധാനങ്ങളുള്ള ട്രോമാകെയര്‍
യൂണിറ്റും ഇവിടെ തുടങ്ങും. ലെവല്‍-2
നിലവാരമുള്ള കേന്ദ്രമാക്കി ഈ
ട്രോമാകെയര്‍ യൂണിറ്റിനെ മാറ്റും.
മന്ത്രി കൂട്ടിച്ചേർത്തു.