കുവൈത്ത് സിറ്റി: കുവൈത്തിൽ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി. കണ്ണൂർ പെരിങ്ങോം ഞെക്കിളി സ്വദേശി മജീദ് മാവുപാടിയാണ് മരിച്ചത്. മകളുടെ വിവാഹ ആവശ്യങ്ങൾക്കായി ഈയിടെയാണ് നാട്ടിൽ പോയി തിരിച്ചു വന്നത്. 21 വർഷത്തോളമായി കുവൈത്ത് KDD യിൽ മെഷീൻ ഓപ്പറേറ്റർ ആയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ ജോലി കഴിഞ്ഞെത്തി ഉറങ്ങി എണീറ്റത്തിന് ശേഷം രാത്രി പത്തു മാണിയോട് കൂടി സുഖമില്ലാതാവുകയും സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ മരണപ്പെടുകയുമായിരുന്നു. രണ്ട് മക്കളുണ്ട്. കുവൈത്തിലെ നിരവധി സംഘടനകളുമായി സഹകരിച്ചു പ്രവൃത്തിച്ചിരുന്ന മജീദ് KMCC, KKMA, തളിപ്പറമ്പ് CH Center Kuwait എന്നീ സംഘടനകളുടെ സജീവ പ്രവർത്തകൻ കൂടിയാണ്. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ നടന്നു വരുന്നു.