കാരുണ്യ സ്പർശവുമായി കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ് , മെഡിവിഷൻ – 2019.

0
41
      കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ് ഫർവാനിയ ബദർ അൽ സമാ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.സമൂഹത്തിൽ സാധാരണക്കാരായ 300 ഇൽ അധികം പേർക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് ഉപകാരപ്പെട്ടു,ഇന്നത്തെ സാഹചര്യത്തിൽ ആരോഗ്യരംഗത്തു വളരെ അധികം ചെലവുവരുന്ന പല ടെസ്റ്റുകളും സൗജന്യമായി നൽകി, ബദർ അൽ സമാ മാർക്കറ്റിംഗ് മാനേജർ ശ്രീ.നിതിൻ മേനോൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു, കെ.പി.കെ.കെ.വനിതാ കോ ഓർഡിനേറ്റർ സുശീല പുതിയ വീട് സ്വാഗതം പറഞ്ഞു.കണ്ണൂർ പ്രവാസി കൂട്ടായ്മ മുഖ്യ രക്ഷാധികാരി ആന്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാനു തലശ്ശേരി ഡോക്ടർ ജസ്‌നക്ക് മൊമെന്റോ കൈമാറി.ഷഫീക് ,നവാസ് ,സോണിയ ദിനകർ ,സുധീർ പി.പി. ഹജീഷ് , രാഗേഷ് കോട്ടായി ,റിനു,അഖിൽ , ജിതേഷ് മുഴപ്പിലങ്ങാട് , രഞ്ജിത്ത് , മണി പുത്തൂർ,തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സന്തോഷ് വാഴയിൽ നന്ദിയും പ്രകാശിപ്പിച്ചു.