മലയാളികളെ കലാസ്വാദനത്തിന്‍റെ ഔന്നത്യത്തിലേക്കു നയിക്കാൻ വമ്പൻ സ്റ്റേജ്ഷോയുമായി സൂര്യാ കൃഷ്ണമൂർത്തി.

0
36

കുവൈറ്റ് സിറ്റി: മികച്ച  സംഗീത – നൃത്തധിഷ്‌ഠിത  സ്റ്റേജ്ഷോയുമായി കലാസ്വാദകരെ വിസ്മയിപ്പിച്ചിട്ടുള്ള ശ്രീ സൂര്യാകൃഷ്ണമൂർത്തിയുടെ  മെഗാസ്റ്റേജ്ഷോ  ‘അഗ്നി-3’, മെയ്   3-ന്  അബ്ബാസിയ, അസ്‌പിയർ  ഇന്ത്യൻ ഇന്‍റെർനാഷണൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. കായംകുളം NRIs-ന്‍റെ ബാനറിൽ നടക്കുന്ന ഈ പരിപാടി ശ്രീ സൂര്യാ കൃഷ്ണമൂർത്തി ആവിഷ്കരിച്ചിട്ടുള്ള 112-മത് കലാപ്രദർശനമാണ്. സൂര്യയുടെ നാമധേയത്തിൽ ഇതിനോടകം  അവതരിപ്പിച്ചിട്ടുള്ള 111 മികച്ച കലാപ്രദർശനങ്ങൾ ഏഴായിരത്തിലധികം  വേദികളിൽ അവതരിപ്പിച്ചുകൊണ്ട് കലാസ്വാദകരുടെ മുക്തകണ്ഠം പ്രശംസ നേടിയിട്ടുണ്ട് .

പതിവിൽ നിന്നും വ്യത്യസ്തമായി സംഗീതം, സിനിമ തുടങ്ങിയ സാർവലൗകിക  കലാമിശ്രിതങ്ങൾ    സംയോജിപ്പിച്ചുകൊണ്ടുള്ള  വമ്പിച്ച കലാവിരുന്ന് ആയിരിക്കും കുവൈറ്റിൽ അരങ്ങേറുക. വിവിധ ശ്രേണികളിൽ നിപുണരായ പന്ത്രണ്ടിലധികം   കലാകാരൻമാർ ശ്രീ സൂര്യാകൃഷ്ണമൂർത്തിയുടെ  നേതൃത്വത്തിൽ ഇതിനായി എത്തിച്ചേരും.. പ്രവേശനം വിവിധ ഗ്രുപ്പ് പാസ്സുകൾ ആയി നിയന്ത്രിച്ചിട്ടുണ്ട്.  90082105, 65015834, 99170905 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് കലാസ്വാദകർക്ക് ലളിതമായി പ്രവേശന പാസ്സുകൾ കരസ്ഥമാക്കാവുന്നതാണ്.

കായംകുളം NRIs-ന്‍റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന ഈ കലാപരിപാടിയുടെ ഭാഗമായി കുവൈറ്റിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച തനത് വ്യക്തികളെയും, സ്ഥാപനങ്ങളെയും ആദരിക്കുന്ന ചടങ്ങും നടക്കുന്നതാണ്. ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം ക്ലിനിക്കൽ സൗകര്യങ്ങളോടുകൂടിയുള്ള ഒരു ഡയാലിസ് യുണിറ്റ് സ്ഥാപിച്ചു, നിർദ്ധനരായവർക്ക് ഫ്രീയായ ചികിത്സാ സൗകര്യം ഒരുക്കുക എന്നതാണ്. പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.

 

അബ്ബാസിയ, പോപ്പിൻസ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ ബി.എസ്. പിള്ള (പ്രസിഡന്‍റ്), അഞ്ജലി (മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിങ് മാനേജർ), വഹാബ് റഹ്മാൻ (ജനറൽ സെക്രട്ടറി), കെ.ജി.ശ്രീകുമാർ (പ്രോഗ്രാം കൺവീനർ), ഗോപാലകൃഷ്ണൻ, ബിജു പാറയിൽ, അരുൺസോമൻ, സിനിജിത്, വിപിൻ മാങ്ങാട്, മനോജ് റോയ്, സാദത്ത്, സജൻ എന്നിവർ പങ്കെടുത്തു.