കായംകുളം NRIs ഹസ്സൻ കുഞ്ഞിന് യാത്രയയപ്പു നൽകി.

0
26

25 വർഷത്തെ കുവൈറ്റ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കായംകുളം NRIs കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹസ്സൻ കുഞ്ഞിന് യാത്രയയപ്പു നൽകി.

റിഗ്ഗയിൽ പ്രസിഡന്‍റ് ബി എസ് പിള്ളൈയുടെ അധ്യക്ഷതയിൽ നടന്ന ലളിതമായ ചടങ്ങിൽ അസോസിയേഷന്റെ ഉപഹാരം ഹസ്സൻ കുഞ്ഞിന് നൽകി. കായംകുളം NRIs കുവൈറ്റ് വൈസ് പ്രസിഡന്റ് ടോം ജേക്കബിന്റെ മാതാവും മുൻ കായംകുളം ബോയ്സ് ഹൈസ്കൂൾ ഹെഡ്മിസ്ട്രെസ്സും എ.ഇ.ഓയുമായിരുന്ന മറിയാമ്മ ജേക്കബിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു യോഗം ആരംഭിച്ചത്.   യോഗത്തിൽ അബ്ദുൽ വഹാബ്,ശ്രീകുമാർ പിള്ളൈ,ഗോപാലകൃഷ്ണൻ ഗോപിനാഥൻ, സുനിൽ എസ് എസ്, സതീഷ് പിള്ളൈ,രഞ്ജിത് പിള്ളൈ,അരുൺ സോമൻ ,ബിജു ഖാദർ, മധു കുട്ടൻ എന്നിവര്‍ സംസാരിച്ചു.
ആക്ടിങ് ജനറൽ സെക്രട്ടറി വിപിൻ മങ്ങാട്ട് സ്വാഗതവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു പാറയിൽ നന്ദിയും പറഞ്ഞു.
നാട്ടിലേക്കു മടങ്ങിയാലും തന്‍റെ ഭാഗത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങളും അസോസിയേഷന് ഉണ്ടാവുമെന്ന് മറുപടി പ്രസംഗത്തിൽ ഹസ്സൻ കുഞ്ഞു  ഉറപ്പു നൽകി. യാത്രയയപ്പിന് നന്ദിയും പറഞ്ഞു.