കുവൈറ്റ് സിറ്റി : കുവൈറ്റിലെ ക്രിക്കറ്റ് ടീമായ കണ്ണൂർ ക്രിക്കറ്റ് ക്ലബ്ബിന്റെ (കെ.സി. സി.) ജേഴ്‌സിയും ലോഗോയും പ്രകാശനം ചെയ്തു. സാൽമിയ കെ.സി.സി. ഹാളിൽ നടന്ന യോഗത്തിൽ ക്യു -പോയിന്റ് ചെയർമാൻ റ്റിജു ലുക്കോസ് പ്രകാശനം നിർവഹിച്ചു. കെ.സി.സി. ക്യാപ്റ്റൻ അനുരേഷ് കെ. ചടങ്ങിൽ സ്വാഗതം പറഞ്ഞു. ടീം അംഗങ്ങൾ സന്നിഹിതരായ ചടങ്ങിൽ വൈസ് ക്യാപ്റ്റൻ ഷെഫീർ ഷെഫി, മെന്റർസ് ആയ അന്വേശ്, ആന്റണി, മാനേജർസായ ജെബിൻ ജോണി, മുഹമ്മദ് യൂനുസ്, ജോർജ് ഡാഡി എന്നിവർ ആശംസകൾ നേർന്നു.