കുവൈത്ത്സിറ്റി: കുവൈത്തിൽ അറുപതോ അതിനു മുകളിലോ പ്രായമുള്ളവരും ഹൈസ്കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ സർക്കാർ അനുമതി നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2000 ദിനാര്‍ വാര്‍ഷിക ഫീസ് ഈടാക്കിയാക്കും വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നത്. ഈ പ്രായപരിധിയിലുള്ളവർക്ക് വേണ്ട ആരോഗ്യ ഇൻഷുറൻസിന് പുറമേയാണിത്. ഹെൽത്ത് ഇൻഷുറൻസ് സംബന്ധിച്ച വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തു വരും. വിഷയത്തിൽ തീരുമാനം എടുക്കുന്നതിനായി കുവൈത്ത് മന്ത്രിസഭ വാണിജ്യ വ്യവസായ മന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ മൂന്ന് നിർദ്ദേശങ്ങളും മുന്നോട്ടുവച്ചിരുന്നു. ഇതിലൊന്നാണ് 2000 ദിനാർ വാർഷിക ഫീസും ഒപ്പം ആരോഗ്യമന്ത്രാലയം നിഷ്കർഷിക്കുന്ന ഇൻഷുറൻസും ഏർപ്പെടുത്തി റസിഡൻസി പുതുക്കി നൽകുക എന്നത്.
Home Middle East Kuwait 2000 ദിനാർ വാർഷിക ഫീസ് ഈടാക്കി 60 വയസ്സ് മുതലുള്ള പ്രവാസികൾക്ക് റസിഡൻസി പുതുക്കി നൽകും