ആദ്യം തയ്യാറാക്കുക കേരളത്തിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുമായുള്ള കരാർ

0
25

കുവൈത്ത് സിറ്റി: പുതിയ ഗാർഹിക തൊഴിലാളികൾക്കായുള്ള കരാറിന് വേണ്ടി ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസ് നടപടി തുടങ്ങി. തുടക്കത്തിൽ കരാറുകൾ കേരളത്തിൽ നിന്നുള്ളവർക്ക് വേണ്ടി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിൽ നിന്നുള്ള റിക്രൂട്ട്മെന്റിന് തൊഴിലാളികൾ ലഭ്യമാണെന്ന് എജൻസികൾ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് വീട്ടുജോലിക്കാരെ എത്തിക്കുന്നതിന് ചില റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് 990 ദിനാറും, NSA പ്ലാറ്റ്ഫോം ബെൽസലാമ ഡോട്ട് കോമിന് 390 ദിനാറും ചെലവുവരുമെന്നാണ് അറിയിച്ചിരിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫിലിപ്പീൻസിൽ നിന്നുള്ള റിക്രൂട്ട്മെന്റ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് . ഫിലിപ്പീൻസും വിദേശ ഏജൻസികളും തമ്മിൽ കരാറാകാത്തതാണ് കാരണം.