കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. പ്രവാസികളിലെ ഗൈനക് രോഗങ്ങളും കൗമാരക്കാരിലെ ഹോർമോൺ വ്യതിയാനങ്ങളും എന്ന വിഷയത്തിൽ കുവൈറ്റിലെ പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ.പ്രതിഭ (MBBS,DNB,MNAMS) ക്ലാസ്സ് എടുത്ത് അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു. ഈ വരുന്ന വ്യാഴാഴ്ച നവംബർ മൂന്നാം തീയതി അബ്ബാസിയ ഹൈഡൻ ഹാളിൽ വച്ച് വൈകിട്ട് 6 30ന് ആണ് ക്ലാസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവർത്തിച്ചുവരുന്ന കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി എല്ലാ വർഷങ്ങളിലും ഇത്തരം ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. ആരോഗ്യ സെമിനാറിലേക്ക് ഏവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നു.