കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

0
27

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് മഹിളാവേദിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ: പ്രതിഭ (MBBS, DNB, MNAMS) പ്രവാസികളിലെ ഗൈനക്ക് രോഗങ്ങളും കൗമാരക്കാരിലെ ഹോർമോൺ വ്യതിയാനങ്ങളും എന്ന വിഷയത്തിൽ തികച്ചും വിജ്ഞാനപ്രദവും ഗഹനവുമായ പ്രഭാഷണം നടത്തി. സമൂഹത്തിൻറെ വിവിധ തുറകളിലുള്ള നിരവധി സ്ത്രീകളുടെയും കൗമാരക്കാരായ കുട്ടികളുടെയും സാന്നിധ്യംകൊണ്ട് ബോധവൽക്കരണ ക്ലാസ് ശ്രദ്ധേയമായി. തുടർന്ന് അംഗങ്ങളുടെ സംശയങ്ങൾക്ക് വിശദമായി മറുപടി നൽകാനും അവരുമായി സംവദിക്കുവാനും ഡോക്ടർ സമയം കണ്ടെത്തി.
നവംബർ 3 വ്യാഴാഴ്ച അബ്ബാസിയ സക്‌സസ് ലൈൻ ഹാളിൽ വച്ച് നടന്ന ബോധവൽക്കരണ ക്ലാസിൽ മഹിളാവേദി പ്രസിഡണ്ട് അനീച ഷൈജിത്ത് അധ്യക്ഷത വഹിക്കുകയും മഹിളാവേദിയുടെ സ്നേഹാദരം ആയ മെമന്റൊ ഡോക്ടർക്ക് നൽകുകയും ചെയ്തു. സെക്രട്ടറി സിസിത ഗിരീഷ് മഹിളാവേദിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ച് സംസാരിച്ചു. അസോസിയേഷൻ പ്രസിഡൻറ് റിജിൻ രാജ് ബോധവൽക്കരണക്ലാസ്സ്‌ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷൈജിത്ത്.കെ, അസോസിയേഷൻ ആക്ടിംഗ് ജനറൽ സെക്രട്ടറി ശ്രീനിഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൺവീനർ രശ്മി അനിൽ സ്വാഗതവും വൈസ് പ്രസിഡണ്ട് ജീവ ജയേഷ് നന്ദി പ്രകാശനവും നടത്തി. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമപ്രവർത്തനങ്ങൾക്കായി പ്രവർത്തിച്ചുവരുന്ന മഹിളാവേദി എല്ലാ വർഷങ്ങളിലും ആരോഗ്യ ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിക്കാറുണ്ട്.