കോഴിക്കോട് ജില്ലാ അസോസിയേഷൻ ദീപ ജോസഫിനെ ആദരിച്ചു 

0
28

കുവൈത്ത് സിറ്റി : കോഴിക്കോട് വിലങ്ങാട് സ്വദേശിനി ദീപ ജോസഫിനെ കോഴിക്കോട് ജില്ലാ അസോസിയേഷൻ ആദരിച്ചു .കുവൈത്തിലെ തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ ടെക്‌സാസ് കുവൈറ്റ് നൽകിയ യൂത്ത് ഐക്കൺ അവാർഡ് സ്വീകരിക്കാൻ എത്തിയതായിരുന്നു ദീപ .  കേരളത്തിലെ ആദ്യ വനിത ആംബുലൻസ് ഡ്രൈവറായ ദീപ ,കേരള സർക്കാരിന്റെ സ്ത്രീശക്തി (സമം )പുരസ്‌കാര ജേതാവാണ് .ആതുര സേവനരംഗത്ത് സുത്യർഹമായ സേവനങ്ങൾ കാഴ്ചവെക്കുന്നതിനോടൊപ്പം ഏതാനും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് .ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് നജീബ് .പി.വി ,ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് ,വൈസ് പ്രസിഡന്റുമാരയ ഷാഫി കൊല്ലം ,ഫൈസൽ കാപ്പുങ്കര,രക്ഷാധികാരികളായ ഹമീദ് കേളോത്ത് ,സിറാജ് എരഞ്ഞിക്കൽ ,കേന്ദ്രനിർവാഹക സമിതി അംഗങ്ങളായ ഷാജി കെ .വി ,നിജാസ് കാസിം ,ഷംനാസ് ഇസ്ഹാഖ് എന്നിവർ പങ്കെടുത്തു .