കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷനും Q – ഫാക്ടറിയും സംയുക്തമായി കുട്ടികൾക്കായി Q – Positive എന്നപേരിൽ രണ്ട് ദിവസത്തെ ശില്പശാല സംഘടിപ്പിക്കുന്നു. ജനുവരി 17, 18 തിയ്യതികളിലാണ് ശില്പശാല. ശില്പശാലയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ജനുവരി 24 നു കളക്ടർ ബ്രോ പ്രശാന്ത് നായർ ഐ.എ.എസ് നയിക്കുന്ന “എങ്ങിനെ പരാചയത്തെ നേരിടാം” എന്ന സെമിനാറിൽ പങ്കെടുക്കാം. ക്വിസ് എന്ന കളിയുടെ സാധ്യതകൾ യോജിച്ചു കൊണ്ട് പഠനത്തോടും ജീവിതത്തോടുമുള്ള വിദ്യാർത്ഥികളുടെ സമീപനത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ ആവിഷ്കരിക്കുന്ന പദ്ധതിയാണ് Q Positive. ഈ പദ്ധതിക്ക് മൂന്നു വശങ്ങൾ ആണുള്ളത് : മനോഭാവം(Attitude), വിജ്ഞാനം(knowledge), നൈപുണ്യം(Skills) എന്നിവയാണവ. അറിവ് നേടന്ന
പ്രക്രിയ വളരെ രസകരമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കുട്ടിക്ക് പഠനത്തിനുള്ള ഉത്സാഹവും താൽപര്യവും പരിശോധിക്കുക, വിജ്ഞാനം സമ്പാദിക്കേണ്ടതിന്റെ ആവശ്യകത, ആത്മ വിശകലനം ശീലം ആക്കേണ്ടതിന്റെ ആവശ്യകത, നൈപുണ്യ വികസനത്തിന്റെ ആവശ്യകത, ഭാവിയിൽ സ്വീകരിക്കാവുന്ന കരിയർ ഓപ്ഷനുകളെ കുറിച്ചുള്ള അവബോധം എന്നിവ അവരെ ബോധ്യപ്പെടുത്തുക എന്നിവയാണ് ഇത് കൊണ്ട് ഉദ്യേശിക്കുന്നത്. സിലബസിലെ പാഠങ്ങളെ രസകരവും കൗതുകകരവുമായ വിഷയങ്ങളുമായി ബന്ധപ്പെടുത്തി പഠനം ആസ്വാദ്യകരം ആകുകയാണ് ഈ പരിപാടിയുടെ ഉദ്ദേശം. നിരീക്ഷണപാടവം, വിശകലനശേഷി, ലോജിക്, പ്രശ്നപരിഹാരശേഷി തുടങ്ങി ഇന്നത്തെ പരീക്ഷകൾക്ക് അവിഭാജ്യ ഘടകങ്ങളായ നൈപുണ്യങ്ങൾ മൂർച്ച കൂട്ടാനും നിത്യജീവിതത്തിൽ അത് ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. 20 വർഷവും 1500 ക്വിസ്സുകകളുടെയും പരിചയസമ്പത്തുള്ള ക്യൂ ഫാക്ടറിയാണ് ഈ പദ്ധതിയുടെ പിന്നണിയിൽ. ക്വിസ് ക്ലബ്ബുകൾ രൂപീകരിക്കാനും സ്റ്റാൻഡേർഡൈസ് ചെയ്യുവാനും ഈ പദ്ധതി സഹായിക്കുന്നു. അറിവ് അടിസ്ഥാനമാ ക്കിയുള്ള എല്ലാ മത്സര പരീക്ഷകൾക്കും സജ്ജമാക്കുന്ന രീതിയിലാണ് ഇത് രൂപീകരിച്ചിട്ടുള്ളത്. സംസ്ഥാന ദേശീയ അന്തർദേശീയ തലങ്ങളിൽ പരീക്ഷകളിലും ക്വിസ്സുകളിലും വന്നിട്ടുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്റർനാഷണൽ ക്വിസ്സിങ് അസോസിയേഷന്റെ (IQA ) അംഗീകാരം ലഭിച്ചിട്ടുള്ള പദ്ധതിയാണിത്. കുട്ടികളെ ക്വിസ് എന്ന കളിയോടുള്ള താല്പര്യം ജനിപ്പിക്കുക എന്നതാണ് ആദ്യത്തെ ടാസ്ക്. കുട്ടികളെ ഉത്സാഹിപ്പിക്കുന്ന രീതിയിലാണ് സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. ക്വിസ്സ് ലൂടെ അവർക്ക് ലഭിക്കുന്ന പ്രശസ്തി, അംഗീകാരം, ബഹുമാനം എന്നിവ കൂടുതൽ അറിവ് നേടാനും പങ്കുവയ്ക്കാനുമുള്ള ഒരു താല്പര്യം അവരിൽ ജനിപ്പിക്കുന്നു. അറിവ് നേടുന്ന പ്രക്രിയയിൽ നിന്നും വിദ്യാഭ്യാസത്തിൽ നിന്നും കുട്ടികളുടെ ശ്രദ്ധ തിരിക്കുന്ന കാരണങ്ങൾ പലവിധം ആണ്. ഈ ട്രെയിനിങ്ങിലെ ക്വിസ്സിങ്ങിന്റെ പാറ്റേൺ ഈ കാരണങ്ങൾ മുന്നിൽകണ്ടുകൊണ്ട് ഉണ്ടാക്കിയതാണ്. അവരുടെ വിദ്യാഭ്യാസ സംസ്കാരത്തിന്റെ നിലവാരം ഉയർത്തുന്നതിനോടൊപ്പം വിദ്യാർത്ഥികളുടെ മനോനിലാ വികസനവും മുന്നിൽ കണ്ടുകൊണ്ടാണ് ഈ പ്രോജക്ട് രൂപീകരിച്ചത്. ഈ ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 97223510, 97405211, 60423272 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.