കുവൈറ്റ് സിറ്റി : കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈറ്റ് പതിനാലാം വാർഷികം “കോഴിക്കോട് ഫെസ്റ്റ് 2024” വിപുലമായ പരിപാടികളോടുകൂടി ആഘോഷിക്കുന്നു. 2024 മെയ് 3-നു അബ്ബാസിയ സെൻട്രൽ സ്കൂളിൽ വെച്ച് നടക്കുന്ന കോഴിക്കോട് ഫെസ്റ്റ് 2024 വിജയിപ്പിക്കുന്നതിനായി 151 അംഗങ്ങളുള്ള സ്വാഗത സംഘം രുപീകരിച്ചു. മുൻ വർഷങ്ങളിലെ പോലെ വിവിധ കലാപരിപാടികളോടും സാംസ്കാരിക പരിപാടികളോടും കൂടി ഈ വർഷവും വിപുലമായി തന്നെയാണ് കോഴിക്കോട് ഫെസ്റ്റ് കൊണ്ടാടുന്നത്. പരിപാടിയുടെ ജനറൽ കൺവീനറായി ഹനീഫ് സിയും, ജോയിന്റ് കൺവീനർമാരായി ഹസീന അഷ്‌റഫ്, മൻസൂർ മുണ്ടോത്ത്, എന്നിവരെയും തെരഞ്ഞെടുത്തു.
മറ്റു കമ്മിറ്റികളുടെ കൺവീനർമാരായി ഷാഹുൽ ബേപ്പൂർ (പ്രോഗ്രാം), ഷാജി. കെ വി (സ്‌പോൺഷിപ്പ്), അസ്‌ലം.ടി.വി (കൂപ്പൺ), നജീബ്. ടി.കെ (സുവനീർ), സന്തോഷ് കുമാർ (ഫിനാൻസ്), മുസ്തഫ മൈത്രി (പബ്ലിസിറ്റി), നിജാസ് കാസിം (സ്റ്റേജ്), രാഗേഷ് പറമ്പത്ത് (റിസപ്ഷൻ), ഷിജു കട്ടിപ്പാറ (ഫുഡ്), ഷാഫി കൊല്ലം (വളണ്ടിയർ), ഷംനാസ് ഇസാഖ് (ട്രാൻസ്‌പോർട്ട്) തുടങ്ങിയവരെയും തെരഞ്ഞെടുത്തു.
സൂം പ്ലാറ്റ്ഫോമിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് നജീബ്.പീ.വി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി രാഗേഷ് പറമ്പത്ത് യോഗം ഉൽഘാടനം ചെയ്തു. ചടങ്ങിൽ രക്ഷാധികാരി ഹമീദ് കേളോത്ത്, മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്റഫ്, രേഖ. ടി.എസ്, ഓർഗനൈസിംഗ് സെക്രട്ടറി മജീദ്. എം.കെ, നിർവാഹക സമിതി അംഗം ശ്രീനിഷ് ശ്രീനിവാസൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. അസോസിയേഷന്റെ വിവിധ തലങ്ങളിലുള്ള ഭാരവാഹികളും, അംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സ്വാഗതവും ട്രഷറർ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.