കോഴിക്കോട് ജില്ലാ അസോസിയേഷൻ യാത്രയയപ്പ് നൽകി

0
25

കുവൈറ്റ് : കുവൈറ്റിലെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന അബ്ബാസിയ ഏരിയ മുൻ സെക്രട്ടറി ഹരിദേവിനും  (മനു), ഭാര്യ മുൻ അബ്ബാസിയ ഏരിയ മഹിളാവേദി പ്രസിഡന്റ് അശ്വതി ഹരിദേവിനും കോഴിക്കോട് ജില്ലാ അസോസിയേഷൻ യാത്രയയപ്പു നൽകി. അബ്ബാസിയ കാലിക്കറ്റ് ഷെഫ് റെസ്റ്റോറന്റ് ഹാളിൽ നടന്ന ഏരിയ ഭാരവാഹികളുടെ യോഗത്തിൽ വെച്ച് അസോസിയേഷന്റെ ഉപഹാരം പ്രസിഡന്റ് റിജിൻരാജ് സമ്മാനിച്ചു. ഏരിയ പ്രസിഡന്റ് പ്രശാന്ത് കൊയിലാണ്ടി അധ്യക്ഷനായ ചടങ്ങിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി ഫൈസൽ ,ട്രെഷറർ വിനീഷ്. പി. വി,  വൈസ് പ്രസിഡന്റ് ഷൈജിത്. കെ, ജോയിന്റ് സെക്രട്ടറി ശ്രീനിഷ്, ജോയിന്റ് ട്രെഷറർ നിഖിൽ പവൂർ,   ആര്ട്ട് & കൾച്ചറൽ സെക്രട്ടറി അനിൽകുമാർ, കാരുണ്യം സെക്രട്ടറി പ്രബീഷ്, വെബ് & ഐ ടി സെക്രട്ടറി സബീഷ്, മീഡിയ & പി ആർ സെക്രട്ടറി അജിത് കുമാർ,  കേന്ദ്ര നിർവ്വാഹക സമിതി അംഗങ്ങളായ ലാലു, ബിജു തറോൽ, ശിവകുമാർ, മഹിളാവേദി പ്രസിഡന്റ് അനീച ഷൈജിത്, സെക്രട്ടറി സിസിത ഗിരീഷ്, രശ്മി അനിൽ, ഇന്ദിര രാധാകൃഷ്ണൻ, ജ്യോതി ശിവകുമാർ, ഷൈന പ്രിയേഷ്, സന്ധ്യ അജിത്കുമാർ, സജിത്ത് കുമാർ, എന്നിവർ ഹരിദേവിനും കുടുംബത്തിനും ആശംസകൾ നേർന്നു സംസാരിച്ചു. അസോസിയേഷൻ ട്രെഷറർ വിനീഷ്.പി.വി നന്ദി രേഖപ്പെടുത്തി.