കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റ്‌-റിജിൻ രാജ് പ്രസിഡണ്ട്, ഫൈസൽ ജനറൽ സെക്രട്ടറി, വിനീഷ് ട്രഷറർ.

0
22

 

കുവൈറ്റ്‌ സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ 2022- 2023 വർഷത്തെ ഭാരവാഹികളായി റിജിൻ രാജ് പ്രസിഡണ്ടായും, ഫൈസൽ. കെ. ജനറൽ സെക്രട്ടറിയായും, വിനീഷ്.പി.വിയെ ട്രഷററായും വാർഷിക കേന്ദ്രനിർവാഹക സമിതി യോഗം ഐക്യകണ്ഠന തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ഹനീഫ്.സി, ഷൈജിത്ത്.കെ (വൈസ് പ്രസിഡണ്ടുമാർ ), ശ്രീനിഷ്.സി (ജോയിന്റ് സെക്രെട്ടറി), നിഖിൽ പവൂർ (ജോയിന്റ് ട്രഷറർ ), അനിൽകുമാർ ( ഓര്‍ഗനൈസിംഗ് സെക്രട്ടറി), പ്രബീഷ്.ബി ( വെല്‍ഫയെര്‍ & ഇന്‍വെസ്റ്റ്‌മെന്റ്), അസ്‌ലം.ടി.വി (ആര്‍ട്സ് & കള്‍ച്ചര്‍), സബീഷ്.കെ.കെ (വെബ്‌ & ഐ ടി ),അജിത്ത്കുമാർ.കെ.എം ( മീഡിയ & പബ്ലിക്‌ റിലേഷന്‍സ്), നജീബ്.പി.വി ( മെംബെര്‍ഷിപ്‌ & ഡാറ്റ മാനെജ്മെന്റ്), ജാവേദ് ബിൻ ഹമീദ് (സ്പോര്‍ട്സ്) എന്നിവരെയും യോഗം ഐക്യകണ്ഠന തെരഞ്ഞെടുത്തു. രക്ഷാധികാരി പ്രമോദ്. ആർ.ബി തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.

സൂം പ്ലാറ്റ്‌ഫോമിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ അസോസിയേഷൻ പ്രസിഡണ്ട് ഹനീഫ്.സി അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ഷൈജിത്ത്.കെ വാർഷിക റിപ്പോർട്ടും, ട്രഷറർ ജാവേദ് ബിൻ ഹമീദ് സാമ്പത്തിക അവലോകന റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചകൾക്കൊടുവിൽ വിവിധ റിപ്പോർട്ടുകൾ യോഗം അംഗീകരിച്ചു. ഹനീഫ്.സി, ഷൈജിത്ത്.കെ, ജാവേദ് ബിൻ ഹമീദ്, പ്രമോദ്.ആർ.ബി, ശ്രീനിഷ്.സി, അസ്‌ലം.ടി.വി, പ്രശാന്ത്, ശിവദാസ് പിലാക്കാട്ട്, സബീഷ്, അജിത്ത്, ശിവകുമാർ, രാഗേഷ് പറമ്പത്ത്, പ്രിയേഷ്, ജയേഷ് , ദിനേശൻ.സി.പി, ജിനേഷ്, സിസിത, അനീച, ജ്യോതി, ദിവ്യ, സഫിയ തുടങ്ങിയവര്‍ ആശംസകള്‍ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. വാർഷിക ജനറൽ ബോഡി യോഗത്തിൽ ഷൈജിത്ത്.കെ സ്വാഗതവും, ജാവേദ് ബിൻ ഹമീദ് നന്ദിയും പ്രകാശിപ്പിച്ചു.