അംബാസ്സഡറുടെ പത്‌നി ശ്രീമതി ജോയ്‌സി സിബിയെ അഭിനന്ദിച്ചു.

0
31

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ. ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈറ്റ് പ്രതിനിധികൾ ഇന്ത്യൻ അംബാസിഡർ ശ്രീ സിബി ജോർജിന്റെ പത്‌നി ശ്രീമതി ജോയ്‌സി സിബിയെ ഹവല്ലിയിലെ കുവൈറ്റ് ആർട്സ് അസോസിയേഷനിൽ നടത്തിയ ഛായാചിത്ര പ്രദർശനത്തിന് അഭിനന്ദനം അറിയിച്ചു. അംബാസിഡർ ശ്രീ സിബി ജോർജിന്റെ സാനിധ്യത്തിൽ അസോസിയേഷൻ വുമൺസ് ഫോറം പ്രസിഡന്റ് ലീന റഹ്മാൻ അസോസിയേഷൻ ഉപഹാരം നൽകി . ചടങ്ങിൽ വുമൺസ് ഫോറം ജനറൽ സെക്രട്ടറി അഷീക ഫിറോസ്, ട്രഷറർ സാജിത നസീർ, അസോസിയേഷൻ പ്രസിഡന്റ് ഇലിയാസ് തോട്ടത്തിൽ, ആക്ടിങ് ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ, അഡ്വൈസറി ബോർഡ് മെമ്പർമാരായ കൃഷ്ണൻ കടലുണ്ടി, ബഷീർ ബാത്ത, ഫർവാനിയ ഏരിയ പ്രസിഡന്റ് മൻസൂർ ആലക്കൽ, അബ്ദുറഹിമാൻ എം.പി, ഷൌക്കത്ത് അലി, സാൽമിയ ഏരിയ ജനറൽ സെക്രട്ടറി ഷംസീർ വി.എ, ട്രഷറർ പി. ജയപ്രകാശ്, ഷാജഹാൻ ടി.കെ , ഹമീദ് കൂറുള്ളി തുടങ്ങിയവർ സംബന്ധിച്ചു