കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ കെ.ഡി.എൻ.എ കുവൈറ്റ് വനിതാ ഫോറം മൂന്നാം വാർഷികവും, ക്രിസ്തുമസ്, പുതുവത്സര ആഘോഷവും മെഗാ പായസം മത്സരത്തോടുകൂടി ഖെയ്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വച്ച് നടത്തി. ഫർവാനിയ, ഒമാരിയ, ഖൈത്താൻ ഏരിയയുടെ ചീഫ് കമാൻഡർ കേണൽ: സലാഹ് അൽ ദആസ് ഉദ്ഘാടനം ചെയ്തു. ആക്റ്റിംഗ് പ്രസിഡന്റ് അസീസ് തിക്കോടി അധ്യക്ഷം വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സത്യൻ വരൂണ്ട സ്വാഗതം പറഞ്ഞു. കെ.ഡി.എൻ.എ വിമൻസ് ഫോറം പ്രസിഡന്റ് ലീന റഹിമാൻ, ജനറൽ സെക്രട്ടറി അഷീക്ക ഫിറോസ്, സുബൈർ മുസലിയാരകത്ത് ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ ജനറൽ മാനേജർ, അഡ്‌വൈസറി ബോർഡ് അംഗങ്ങൾ ബഷീർ ബാത്ത, സുബൈർ. എം.എം, കൃഷ്ണൻ കടലുണ്ടി എന്നിവർ സംസാരിച്ചു. വിമൻസ് ഫോറം ട്രഷറർ സാജിത നസീർ നന്ദി പറഞ്ഞു. അഫ്സൽ ഖാൻ, ട്രഷറർ സന്തോഷ് പുനത്തിൽ, അയ്യൂബ് കേച്ചേരി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായ മെഗാ പായസം മത്സര വിജയികൾ ക്യാഷ് പ്രൈസും തക്കാര ഹോട്ടൽ സ്പോൺസർ ചെയ്ത സമ്മാന കൂപ്പണുകളും കരസ്ഥമാക്കി. ഒന്നാം സമ്മാനം ജാഷിറ അജ്മൽ, സൗദ ഇബ്രാഹിം രണ്ടാം സ്ഥാനവും, സഫീന ജൗഹർ മൂന്നാം സ്ഥാനവും മറ്റുള്ളവർ യഥാക്രമം സുമി സലാം, സഫ ജസീർ, സാദിക സലിം, അയ്യർ സുന്ദർ, ആസിയ ഫൈസൽ പ്രോത്സാഹന സമ്മാനങ്ങളും നേടി. കെ.ഡി.എൻ.എ കലാകാരന്മാരായ റാഫി കല്ലായി, ഷമീർ വെള്ളയിൽ എന്നിവർ നയിച്ച ഗാനമേള, കുട്ടികളുടെ ജിംഗിൾ ബെൽ, വനിതാ ഫോറം മെമ്പർമാർ അണിയിച്ചൊരുക്കിയ നൃത്ത നൃത്യങ്ങൾ, ഒപ്പന, ചിത്രഹാർ, പുരുഷന്മാരുടെ ഒപ്പന എന്നിവ വളരെ മികച്ച അനുഭവമായി. ഫ്ലവർസ് ടി.വി ഫെയിം നിരഞ്ചന സതീഷ് കാണികളുടെ മനം കവർന്ന പ്രകടനം കാഴ്ചവെച്ചു.
കെ.ഡി.എൻ.എ ഭാരവാഹികൾ, എക്സികുട്ടീവ് അംഗങ്ങൾ, വിമൻസ് ഫോറം അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.